അധാറില്‍ മാറ്റം വരുത്തണമെങ്കില്‍ ഇനി ബെംഗളുരുവില്‍ പോവണം
അധാറില്‍ കൂടുതല്‍ മാറ്റം വരുത്തണമെങ്കില്‍ ഇനി ബാംഗ്ലൂരില്‍ പോവേണ്ടിവരും. ജനനത്തീയതിയും ലിംഗവും ഒരു തവണയും പേര് രണ്ടു തവണയും മാത്രമേ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും തിരുത്താന്‍ സാധിക്കൂ. ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി ആധാര്‍ അഥോറിറ്റി (യുഐഡിഐ) പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പേര് , ജനനത്തീയതി, ലിംഗം എന്നിവയില്‍ മാറ്റം വരുത്തുന്നതിനാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ ആധാറിലുള്ള ജനനത്തീയതിയേക്കാള് ഒരു വയസ്സിലകം കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ലെന്നും ആധാര്‍ അഥോറിറ്റി അറിയിച്ചു.
യു ഐഡി ഐ അനുവദിച്ചതില്‍ കൂടുതല്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ഇനി മുതല്‍ അതോറിറ്റിയുടെ മേഖലാ ഓഫീസിലെത്തണം.
കേരളത്തിലുള്ളവര്‍ ബെംഗളുരുവിലെ മേഖലാ ഓഫീസില്‍ തിരുത്തല്‍ സാധൂകരിക്കുന്ന രേഖകളുമായി നേരിട്ടെത്തിയാണ് അപേക്ഷ നല്‍കേണ്ടത്.
സംശയമുയരുന്ന സാഹചര്യത്തില്‍ അപേക്ഷകന്റെ പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും അധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തും. ഇതിന് ശേഷം മാത്രമാകും മാറ്റം വരുത്താന്‍ അനുമതി തരിക. അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ സേവന കേന്ദ്രങ്ങളിലെത്തി തിരുത്തലുകള്‍ വരുത്താനുള്ള അവസരമാണ് പുതിയ നീക്കത്തോടെ ഇല്ലാതായിരിക്കുന്നത്.
ഇനിയുള്ള തിരുത്തലുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആധാര്‍ അഥോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."