HOME
DETAILS

70 കിലോമീറ്റര്‍ നടന്ന് അവരെത്തി, പ്രിയങ്കയെ കാണാന്‍

  
backup
July 20 2019 | 20:07 PM

70-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b0

 

 


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സോന്‍ബദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ 18 ബന്ധുക്കള്‍ ഉപ്ഹ ഗ്രാമത്തില്‍നിന്ന് ചുനാര്‍ കോട്ടയിലെ ഗസ്റ്റ്ഹൗസിലേക്ക് 70 കിലോമീറ്റര്‍ നടന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കാണാനെത്തി.
വെള്ളിയാഴ്ച സംഭവസ്ഥലത്തെത്തി ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്കയെ പോലിസ് അതിനനുവദിക്കാതെ കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രിയങ്ക മടങ്ങിപ്പോകാതെ ഗസ്റ്റ്ഹൗസില്‍ പ്രതിഷേധിച്ചു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് വെള്ളിയാഴ്ച നാലുമണിയോടെ ഗ്രാമത്തില്‍നിന്നു കാല്‍നടയായി പുറപ്പെട്ട ബന്ധുക്കള്‍ രാത്രിമുഴുവന്‍ നടന്ന് ഇന്നലെ ഗസ്റ്റ്ഹൗസിലെത്തി പ്രിയങ്കയെ കാണുകയായിരുന്നു.
തങ്ങളെ കാണാന്‍ പ്രിയങ്കവരുന്നുണ്ടെന്ന് ടെലിവിഷനില്‍ നിന്നറിഞ്ഞ് കാത്തിരിക്കുകയായിരുന്നു തങ്ങളെന്ന് ബന്ധുക്കളിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഗ്രാമത്തില്‍ എത്താന്‍ സമ്മതിക്കാതെ അവരെ അറസ്റ്റ് ചെയ്തു നീക്കിയതായും അറിഞ്ഞു. അതോടെ ഞങ്ങള്‍ പ്രിയങ്കയെ ഗസ്റ്റ്ഹൗസില്‍ വന്ന് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ കാണാനെത്തിയ ഗ്രാമവാസികളെ കണ്ണീരോടെ ചേര്‍ത്ത് പിടിച്ചാണ് പ്രിയങ്ക സ്വീകരിച്ചത്. ഗ്രാമീണര്‍ പ്രിയങ്കയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എത്തിയവര്‍ക്ക് ഉടന്‍ വെള്ളവും ഭക്ഷണവും നല്‍കാന്‍ പ്രിയങ്ക കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കൊപ്പമിരുന്ന് സംസാരിച്ചു. പ്രിയങ്കയ്‌ക്കൊപ്പം അവര്‍ മാധ്യമങ്ങളെയും കണ്ടു.
കസ്റ്റഡിയിലായതിന് ശേഷവും പ്രിയങ്ക സോന്‍ബദ്ര ജില്ലയിലെ സംഭവം നടന്ന ഉപ്ഹ ഗ്രാമം സന്ദര്‍ശിക്കാന്‍ നിരന്തരം ശ്രമം നടത്തിയിരുന്നു. ഇതിനായി പ്രാദേശിക ഭരണകൂടവുമായും പൊലിസുമായും പലതവണ സംസാരിച്ചു. എന്നാല്‍ അനുമതി ലഭിക്കാതിരുന്നപ്പോള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക നിലപാടെടുത്തു.
ഗസ്റ്റ്ഹൗസില്‍ കുത്തിയിരുപ്പ് സമരവും തുടങ്ങി. ഇതിനിടെയാണ് ബന്ധുക്കള്‍ പ്രിയങ്കയെ കാണാനെത്തുന്നത്. കുറച്ചു പേരെ മാത്രമാണ് താന്‍ കണ്ടതെന്നും ബാക്കിയുള്ളവരെക്കൂടി കാണേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സോന്‍ബദ്രയില്‍ ഈ മാസം 17ന് ഭൂമിതര്‍ക്കത്തിനിടെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘം ഗോണ്ട ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരേ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പടെ 10 ആദിവാസികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒന്‍പതുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago