ഇറാഖിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലെ യുഎസ് എംബസിക്കെതിരെ റോക്കറ്റാക്രമണം
ബാഗ്ദാദ്: ഇറാഖിലെ അതീവ സുരക്ഷാ മേഖലയായ ബാഗ്ദാദ് ഗ്രീൻ സോണിൽ റോക്കറ്റാക്രമണം. ഇവിടെയുള്ള അമേരിക്കൻ എംബസി ലക്ഷ്യമാക്കിയാണ് കത്യുഷ ഇനത്തിൽ പെട്ട മിസൈലുകൾ എത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മിസൈലുകളാണ് സ്ഫോടനം ലക്ഷ്യമാക്കി എത്തിയത്.
Watch: Video shows US anti-missile defense systems intercept at least three Katyusha rockets that were launched targeting the #US embassy in #Iraq’s Green Zone in #Baghdad.https://t.co/c8lOBB0iSW pic.twitter.com/uaI0JFlej5
— Al Arabiya English (@AlArabiya_Eng) December 20, 2020
എന്നാൽ, അമേരിക്കൻ എംബസിയിൽ സജ്ജീകരിച്ച മിസൈൽ വേധ സംവിധാനം ഉപയോഗിച്ച് ഇവ തകർത്തതായും എന്നാൽ അവശിഷ്ടങ്ങൾ ഗ്രീൻ സോൺ പരിധിയിൽ തന്നെ പതിച്ചതായും സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഏത് ഭാഗത്തു നിന്നാണ് മിസൈൽ എത്തിയതെന്നും ആരാണ് പിന്നിലെന്നും കണ്ടെത്തുന്നതിനായി ശ്രമം ആരംഭിച്ചതായി ഇറാഖി സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."