മത്സ്യോത്സവത്തിന് തുടക്കമായി: സമഗ്ര ജലപരിഷ്‌ക്കരണ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
കൊല്ലം: മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനോപകരണങ്ങളുടെ ഉടമകളാക്കി മാറ്റുന്നതിന് സമഗ്രമായ ജലപരിഷ്‌ക്കരണനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം പീരങ്കി മൈതാനിയില്‍ ഫിഷറീസ് വകുപ്പിന്റെ മത്സ്യോത്സവവും മത്സ്യ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അധികപേരും സ്വന്തമായി തൊഴിലുപകരണങ്ങള്‍ ഇല്ലാത്തവരും ബോട്ടുകളിലേയും വള്ളങ്ങളിലേയും കൂലിവേലക്കാരുമാണ്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സമഗ്രമായ ജലപരിഷ്‌ക്കരണ നിയമത്തിനായി അക്വേറിയം റീഫോംസ് ആക്ടില്‍ മാറ്റങ്ങള്‍ വരുത്തും- മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സ്യസമ്പത്തിന്റെ നല്ല പങ്ക് കയറ്റുമതി ചെയ്യുകയാണ്. ലാഭത്തില്‍ അധികവും കയറ്റുമതിക്കാര്‍ക്കാണ് ലഭിക്കുന്നത്. പക്ഷേ മത്സ്യത്തൊഴിലാളികളെ അംഗീകരിക്കാന്‍ ഇവര്‍ തയാറല്ല. സെസ് പിരിച്ചെടുക്കുന്നതിനെതിരേ കയറ്റുമതിക്കാര്‍ നല്‍കിയ നിരവധി കേസുകളില്‍ കോടതി സ്റ്റേ അനുവദിച്ചിരിക്കുകയാണ്. വ്യക്തവും ദൃഢവുമായ കാല്‍വയ്പിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.ഭൂമിയില്ലാത്തതും വീടില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങളും, വിദ്യാഭ്യാസ മേഖലിയിലെ കുറവുകളുമടക്കമുള്ളവയെല്ലാം പരിഹരിക്കുന്നതിനുള്ള വികസന പരിപാടിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തും. തീരദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും മേഖലാ ഫിഷറീസ് ടെക്‌നികല്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും നടപടി സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."