HOME
DETAILS

സഊദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും കര, കടൽ ഗതാഗതവും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി

  
backup
December 21 2020 | 03:12 AM

saudi-closed-travel-again-211220-2020

    റിയാദ്: കൊറോണ പുതിയ രൂപത്തിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സഊദി അറേബ്യ കര, വ്യോമ, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു. സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   അതിർത്തികൾ അടക്കുന്നതോടനുബന്ധിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന തീരുമാനങ്ങൾ ഇപ്രകാരമാണ്: എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താത്ക്കാലികമായി ഒരാഴ്ചത്തേക്ക് റദ്ദാക്കി. പ്രത്യേക സാഹചര്യത്തിലുള്ള സർവീസുകൾ അനുവദിക്കും. നിലവിൽ സഊദിയിൽ നിന്ന് പുറത്തേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനങ്ങൾക്ക് വിലക്ക് ബാധകമാകില്ല. കര, കടൽ മാർഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിനു ഒരാഴ്ചത്തേക്ക് വിലക്ക്. ഒരു പക്ഷേ മറ്റൊരു ആഴ്ചത്തേക്ക് കൂടി വിലക്ക് നീട്ടിയേക്കാം.

     യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സഊദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണമെന്നും ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കൊവിഡ് ടെസ്റ്റിന് വിധേയരാവണം. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  6 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  7 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago