HOME
DETAILS

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി നഖ്‌വി; പലതും കെട്ടിച്ചമച്ചുണ്ടാക്കിയ സംഭവങ്ങള്‍

  
backup
July 21 2019 | 06:07 AM

mob-lynching-mukhtar-abbas-naqvi-says-most-cases-of-mob-violence-are-fake-and-fabricated-21-07-2019



ന്യൂഡല്‍ഹി: രാജ്യത്ത് നടന്നുവരുന്ന ആള്‍ക്കൂട്ട ആക്രമണ പരമ്പരകളെ നിഷേധിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ ഇപ്പോഴും വിഭജനത്തിന്റെ വേദനകള്‍ അനുഭവിക്കുകയാണെന്ന മുതിര്‍ന്ന എസ്.പി നേതാവ് അഅ്‌സം ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.
മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോവുകയായിരുന്നുവെങ്കില്‍ ഇത്തരം ശിക്ഷാനടപടികള്‍ക്ക് അവര്‍ വിധേയമാവില്ലായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വീകര്‍ പാകിസ്താനിലേക്കു പോവാതിരുന്നത്? കാരണം അവര്‍ ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടു. എന്നാലിപ്പോള്‍ അതിന്റെ പേരില്‍ മുസ്‌ലിംകള്‍ ശിക്ഷയേറ്റുവാങ്ങുകയാണ്. ഇത് ഇപ്പോള്‍ സഹിക്കാന്‍ കഴിയാത്തതിലും അപ്പുറമായിരിക്കുന്നു- ഇതായിരുന്നു അഅ്‌സംഖാന്റെ പ്രസ്താവന. ഖാന്റെ പസ്താവനയോട് ഇന്ത്യാടുഡേ ചാനലിനോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരിച്ചത്.

നഖ്‌വിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. നഖ്‌വിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഈ രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ടോ? ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ല. അതേസമയം കുറ്റക്കാരെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

കഴിഞ്ഞദിവസം ബിഹാറിലെ സരണ്‍ ജില്ലയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെയും ഒരു മുസ്‌ലീം യുവാവിനേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു. എന്നാല്‍ അത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം.

Mob Lynching: Mukhtar Abbas Naqvi Says Most Cases of Mob Violence Are Fake And Fabricated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  4 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  5 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  5 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  5 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  5 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  6 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 hours ago