HOME
DETAILS

'കാവല്‍' പദ്ധതി നവംബര്‍ ഒന്നുമുതല്‍ എല്ലാ ജില്ലകളിലേക്കും

  
backup
October 03 2018 | 20:10 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8

 


തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവിഷ്‌ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 'കാവല്‍' പദ്ധതി നവംബര്‍ ഒന്നു മുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
ഒന്‍പത് ജില്ലകളില്‍ നടപ്പാക്കിയ പദ്ധതിയിലൂടെ 1,056 കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ കഴിഞ്ഞിരുന്നു. ഇതോടെയാണ് പദ്ധതി കാസര്‍കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
കാവല്‍ പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ മാതൃകയില്‍ നിംഹാന്‍സിന്റെ സഹായത്തോടെയാണ് ഈ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കുന്നത്.
2017 ഏപ്രിലിലാണ് കാവല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ തുടങ്ങിയ പദ്ധതിക്ക് വകുപ്പ് വിഭജനത്തെ തുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
പദ്ധതിക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്നത് ബംഗളൂരു നിംഹാന്‍സ് ആണ്. തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൗണ്‍സലിങ്, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസിക രോഗ ചികിത്സ തുടങ്ങി ഒരു കുട്ടിയുടെ ആവശ്യവും സാഹചര്യവും മുന്‍നിര്‍ത്തി വ്യക്തമായ ആസൂത്രണത്തോടെ നിരന്തര ഇടപെടല്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
കേസുകളെത്തുടര്‍ന്നും അല്ലാതെയും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോയ 250 ഓളം കുട്ടികളെ പഠനത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago