ഡി. രാജ സി.പി.ഐ ജനറല്‍ സെക്രട്ടറി; സ്ഥാനത്തെത്തുന്ന ആദ്യ ദലിത് നേതാവ്
ന്യൂഡല്‍ഹി: സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദലിത് നേതാവാണ് ഡി. രാജ.
തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. സുധാകര്‍ റെഡ്ഢിയുടെ പിന്‍ഗാമി ആയാണ് രാജ പദവിയേല്‍ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ, ആരോഗ്യകാരണം പറഞ്ഞാണ് സുധാകര്‍ റെഡ്ഢി രാജിവച്ചത്. ഈ ഒഴിവിലേക്കാണ് ഡി. രാജയെ കൗണ്‍സില്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2012 മുതല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകര്‍ റെഡ്ഢി. മൂന്നുവര്‍ഷത്തെ കാലാവധിയാണ് ഈ സ്ഥാനത്തിന്. ഏറ്റെടുത്ത് രണ്ടു വര്‍ഷമായിരിക്കെയാണ് സുധാകര്‍ റെഡ്ഢിയുടെ രാജി. ഇതിനു മുന്‍പ് രണ്ടു പ്രാവശ്യവും സുധാകര്‍ റെഡ്ഢി തന്നെയായിരുന്നു സെക്രട്ടറി.
ജെ.എന്‍.യുവില്‍ നിന്ന് ഉയര്‍ന്നുവന്ന വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."