HOME
DETAILS

കാരുണ്യം പെയ്തിറങ്ങുന്ന പത്ത് രാപകലുകള്‍

  
backup
May 27 2017 | 22:05 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8




റമദാന്‍ മാസത്തിന്റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും അവസാനം നരകമുക്തിയുമാണ്. നാലു കാര്യങ്ങള്‍ നിങ്ങളതില്‍ വര്‍ധിപ്പിക്കുക. അവയില്‍ രണ്ടെണ്ണം കൊണ്ട് നാഥനെ നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്കു കൂടാതെ കഴിയാത്തതുമാണ്.
 അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്നു സമ്മതിച്ചു പറയുക, അവനോടു നിങ്ങള്‍ മാപ്പിന് അപേക്ഷിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ നാഥനെ നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നത്. അല്ലാഹുവിനോടു സ്വര്‍ഗത്തെ ചോദിക്കലും നരകത്തില്‍ നിന്നു മോചനം തേടലുമാണു നിങ്ങള്‍ക്കു കൂടാതെ കഴിയാത്തത് (ഹദീസ്).
കാരുണ്യം പെയ്തിറങ്ങുന്ന അനുഗ്രഹീത മാസമാണു വിശുദ്ധ റമദാന്‍. അല്ലാഹുവിന്റെ കാരുണ്യം സദാസമയവും തന്റെ സൃഷ്ടികളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിശുദ്ധ റമദാനില്‍ പ്രത്യേകിച്ച്, ആദ്യത്തെ പത്തു ദിനരാത്രങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യം കൂടുതലായി തന്റെ സൃഷ്ടികളില്‍ പെയ്തിറങ്ങികൊണ്ടിരിക്കുകയാണ്. വിശ്വാസികള്‍ക്കു തങ്ങളുടെ ആരാധനാ കര്‍മങ്ങള്‍ സൗകര്യപ്പെടുത്തുന്നതിനാണു പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ അനുയായികള്‍ക്കു പരിചയപ്പെടുത്തി തന്നത്. റമദാനിലെ ആദ്യദിനം നമ്മില്‍ നിന്നു വിടവാങ്ങി. ആദ്യത്തെ പത്തിലെ ഇനിയുള്ള ഒന്‍പതു ദിനരാത്രങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യം കൂടുതലായി നേടാനുള്ള അനുഗ്രഹീത വേദിയായി നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. 'കാരുണ്യവാനായ തമ്പുരാനെ നീ എനിക്കു നിന്റെ കരുണ ചൊരിഞ്ഞുതരണേ' എന്നര്‍ഥമുള്ള അല്ലാഹുമ്മ ര്‍ഹംനീ യാ അര്‍ഹമ റാഹിമീന്‍ എന്ന ദിക്‌റ് ഈ പത്തു ദിവസങ്ങളില്‍ അധികരിപ്പിക്കണമെന്നു പ്രവാചകന്‍ പഠിപ്പിക്കുന്നു.നാഥന്റെ കാരുണ്യ കടാക്ഷം കൂടുതലായി അനിവാര്യമായിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണു നാം നിലകൊള്ളുന്നത്. മഴയില്ലാതെ ഭൂമിലോകം കഷ്ടപ്പെടുകയാണ്.
മനുഷ്യരും ജന്തുജാലങ്ങളുമെല്ലാം വെള്ളത്തിനായി കേഴുന്നു. വെള്ളം നാഥന്റെ എത്ര വലിയ അനുഗ്രഹമാണെന്നു മനുഷ്യകുലത്തിന് ഇപ്പോള്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം എത്രവലിയ പരീക്ഷണങ്ങള്‍ നടത്തിയാലും ഒരുതുള്ളി വെള്ളം കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനായി അങ്ങേയറ്റം കേഴേണ്ട സമയമാണിതെന്നു നാം തിരിച്ചറിയുന്നു.
അല്ലാഹുവിന്റെ കാരുണ്യം എല്ലാ അര്‍ഥത്തിലും വിശ്വാസി സമൂഹത്തിന് അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്. പ്രത്യേകിച്ചു നവലോക ക്രമത്തിലെ പുതിയ സംവിധാനങ്ങള്‍ വിശ്വാസികളെ അരുതായ്മകള്‍ക്കും പിശാചിന്റെ കെണിവലകളിലേക്കും പിടിച്ചുവലിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ യാഥാര്‍ഥ മൂല്യങ്ങള്‍ മുറുകെപിടിച്ചു പൂര്‍ണ വിശ്വാസിയായി ജീവിക്കണമെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടേ സാധിക്കൂ. ഒപ്പം പേരറിയാത്ത പല രോഗങ്ങളും നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. അവയില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള സുവര്‍ണാവസരമായി റമദാനിനെ നാം ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago