വെസ്റ്റിന്‍ഡീസ് പര്യടനം: ഇന്ത്യയെ കോഹ്ലി നയിക്കും, ധവാന് തിരിച്ചെത്തി
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ടി 20, ഏകദിന, ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. വിരാട് കോഹ് ലിയുടെ നേതൃത്വത്തിലാണ് ടീം വെസ്റ്റിന്‍ഡീസ് പര്യടനത്തിനെത്തുക. ലോകകപ്പ് ടീമില്‍ നിന്ന് പരുക്കേറ്റ് പുറത്തായ, ഓപ്പണിങ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് തിരിച്ചെത്തിയതാണ് വലിയ മാറ്റം.
ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നതിനിടെ ധവാന്റെ വിരലിന് പരുക്കേറ്റത്. വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന മൂന്ന് ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ക്കും വിരാട് കോഹ്ലി തന്നെയാവും ഇന്ത്യന്‍ ടീമിനെ നയിക്കുക. നേരത്തെ വിരാട് കോഹ്ലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ടീമിലില്ല. കൂടാതെ ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഖലീല്‍ അഹമ്മദും നവദീപ് സെയ്നിയും ഏകദിന ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്.
ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്കും ഹര്‍ദിക് പാണ്ഡ്യക്കും ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും വിശ്രമം അനുവദിച്ചപ്പോള്‍ ബുംറ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തും. ഏകദിന മത്സരങ്ങള്‍ക്കും ടി20യിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. അതേസമയം ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്കെ രഹാനെയാണ്.
ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. കൂടാതെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വൃദ്ധിമാന്‍ സാഹയും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാവുക. മൂന്ന് ടി20 മത്സരവും മൂന്ന് ഏകദിന മത്സരവും രണ്ട് ടെസ്റ്റ് മത്സരവും വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ കളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."