HOME
DETAILS
MAL
റിപബ്ലിക് ചാനലിനെതിരേ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു
backup
May 27 2017 | 22:05 PM
ന്യൂഡല്‍ഹി: തുടക്കംമുതല്‍ തന്നെ വിവാദത്തിലകപ്പെട്ട റിപബ്ലിക് ചാനലിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്.ജി ഔട്ട്ലയര്‍ മീഡിയ, എ.എന്‍.പി.എല്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് തരൂര്‍ കേസ് ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."