HOME
DETAILS

ലഷ്‌കര്‍ സാന്നിധ്യം: രാജ്യം അതീവ ജാഗ്രതയില്‍

  
backup
May 27 2017 | 22:05 PM

%e0%b4%b2%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b4%be%e0%b4%9c

ന്യൂഡല്‍ഹി: ലഷ്‌കറെ ത്വയ്ബ ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.
മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും ഉണ്ട്. 20 ഭീകരര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹിയില്‍ മെട്രോ പൊലിസ്, റെയില്‍വേ പൊലിസ് എന്നിവരാണ് ജില്ലാ ആഭ്യന്തര ഉപദേശക വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയത്. മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍, മാളുകള്‍, മെട്രോ-റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ അതിജാഗ്രതയും കര്‍ശന സുരക്ഷാ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സംശയമുള്ളവരെ നിരീക്ഷിക്കാനും വാഹനങ്ങള്‍ പരിശോധിക്കാനും പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഉണ്ടായതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന വിവരമാണ് രഹസ്യാന്വേഷണ വിഭാഗം ഉയര്‍ത്തുന്നത്. ലഷ്‌കറെ ത്വയ്ബ ഭീകരര്‍ ഡല്‍ഹി, മുംബൈ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. ഏത് സാഹചര്യവും നേരിടാനായി പൊലിസ് ഉള്‍പ്പെടെയുള്ളവരുടെ മോക്ഡ്രില്‍ പലയിടത്തും പരീക്ഷിക്കുന്നുണ്ട്.
രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയതെന്ന് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് പറഞ്ഞു.
ഡല്‍ഹിയിലെ നിര്‍ണായകമായ കേന്ദ്രങ്ങളില്‍ എന്‍.എസ്.ജി കമാന്‍ഡോകളുടെ വാഹനങ്ങള്‍ റോന്ത് ചുറ്റുന്നുണ്ട്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാരെയും കമാന്‍ഡോകളെയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വിജയ്ചൗക്ക്, പാലികാ ബസാര്‍, ഐ.പി മാര്‍ഗ്, മാള്‍ ഇന്‍ സാകേത്, വസന്ത് കുഞ്ജ് മാള്‍, സുഭാഷ് നഗറിലെ പസഫിക് മാള്‍, നേതാജി സുഭാഷ് മാര്‍ക്കറ്റ്, മാള്‍ കോംപ്ലക്‌സ്, അക്ഷര്‍ധാം ക്ഷേത്രം, ലോട്ടസ് ടെമ്പിള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാമാന്‍ഡോകളെ നിയോഗിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago