സ്‌കൂളില്‍ എക്‌സൈസ് അടിയന്തിര അസംബ്ലി വിളിച്ചു
കരുനാഗപ്പള്ളി: ചവറയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എക്‌സൈസ് അടിയന്തിര അസംബ്ലി വിളിച്ചു. ചവറ കൊറ്റന്‍കുളങ്ങര ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അടിയന്തിര അസംബ്ലി വിളിച്ച് കൂട്ടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചാവുമായി നാസിം, അന്‍ഷാദ്, സാംസണ്‍, അനന്തു എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചവറയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പലരും കഞ്ചാവിന്റെ ഇരകളാണെന്ന് മനസ്സിലായത്.ഇതോടെയാണ് അടിയന്തിര അസംബ്ലി വിളിച്ച് കൂട്ടുവാന്‍ എക്‌സൈസ് തീരുമാനിച്ചത്. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം നടത്തുന്നതിനും ലഹരിവിരുദ്ധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കരുനാഗപ്പള്ളി എക്‌സൈസ് ടീം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."