സ്ത്രീകള്‍ വിവേചനാധികാരം ഉപേയാഗിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: ശബരിമല പ്രവേശന വിഷയത്തില്‍ വിശ്വാസികളായ സ്ത്രീകള്‍ സ്വന്തം വിവേചനാധികാരം ഉപയോഗിക്കുകയാണ് വേണ്ടതെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. ശബരിമലയില്‍ നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ്. അത് ഒറ്റ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെടുമെന്ന് കരുതാനാവില്ല. വിശ്വാസികളായ സ്ത്രീകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ 98 ശതമാനം പേരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച നാലാമത് തൂലിക ലിറ്റററി അവാര്‍ഡുകള്‍ സമ്മാനിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം കൃത്യമായി സുപ്രിംകോടതിയുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടോ എന്നും വ്യക്തമല്ല. കാരണം, ഭരണഘടനയുടെ 26ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന 'പ്രത്യേക മതവിഭാഗമല്ല' അയ്യപ്പ ഭക്തര്‍. അതുകൊണ്ടുതന്നെ, ഭരണഘടനയുടെ 14,16,21 തുടങ്ങിയ വകുപ്പുകളനുസരിച്ചുള്ള ലിംഗ സമത്വ പ്രശ്‌നമാണ് കോടതിക്ക് പരിഗണിക്കേണ്ടിവതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് സെക്രട്ടറി സുഗതന്‍ പി ബാലന്‍ അധ്യക്ഷനായി. ജ്യൂറി ചെയര്‍മാന്‍ രവി കുറ്റിക്കാട് ആമുഖ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."