HOME
DETAILS
MAL
ആചാരങ്ങള്‍ മാനിക്കും; നിലപാട് മാറ്റി ആര്.എസ്.എസ്
backup
October 03 2018 | 20:10 PM
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്.എസ്.എസ് ദേശീയ നേതൃത്വം. വിവിധ ക്ഷേത്രങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങള്‍ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ആര്.എസ്.എസ് ഭക്തരുടെ വികാരം മാനിക്കണമെന്നും ആവശ്യപ്പെട്ടു.
ഭക്തരുടെ വികാരം മാനിക്കാതെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. സുപ്രിംകോടതി വിധി ബഹുമാനിക്കുന്നതിനൊപ്പം ആത്മീയ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗവും ഒന്നിച്ച് ഭാവികാര്യങ്ങള്‍ ആലോചിക്കണമെന്നും ആര്.എസ്.എസ് ഉപമേധാവി സുരേഷ് ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ ശബരിമലയുള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന നിലപാടായിരുന്നു ഭയ്യാജി ജോഷി സ്വീകരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."