HOME
DETAILS

വിധി നടപ്പാക്കാനുറച്ച് സര്‍ക്കാര്‍; എതിര്‍ത്ത് പ്രതിപക്ഷം

  
backup
October 03 2018 | 20:10 PM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കാനുറച്ച് സര്‍ക്കാര്‍. കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍പ്പുമായി തന്നെ രംഗത്തുണ്ട്.
കോടതി വിധിയില്‍ പുനഃപരിശോധനാ ഹരജി നല്‍കില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പറഞ്ഞു. ഈ മണ്ഡലകാലത്ത് സ്ത്രീകള്‍ അവിടെ വന്നേക്കാം. അപ്പോള്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിനു സ്വീകരിക്കാനുള്ള നടപടി. ക്ഷേത്രത്തിലേക്കു പോകാന്‍ സ്ത്രീകള്‍ തയാറാകുന്നെങ്കില്‍ അതു തടയാന്‍ പറ്റില്ല. വനിതാ പൊലിസുകാരെ നിയോഗിച്ച് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും. വേണ്ടിവന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പൊലിസുകാരെയും ശബരിമലയില്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിധിയില്‍ സമവായം ഉണ്ടാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം.
മുമ്പുണ്ടായ പല കോടതി വിധികളും നടപ്പാക്കാതെയുണ്ട്. പിന്നെന്തിനാണ് ഈ വിധി ധൃതിപിടിച്ച് നടപ്പാക്കണമെന്ന് വാശി പിടിക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും ഇവര്‍ സുപ്രിംകോടതിയില്‍ നടത്തിയ കള്ളക്കളിയാണ് നിര്‍ഭാഗ്യകരമായ വിധിയിലേയ്ക്ക് എത്തിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മോദി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കു പോകാനുള്ള കുറുക്കുവഴിയായിട്ടാണ് വിധിയെ കാണുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago