ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കും അസഹിഷണതയുടെ കാലഘട്ടം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ്
കൊല്ലം: മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ രാജ്യത്തും സംസ്ഥാനത്തും പീഢനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ ബീഫ് കഴിച്ചെന്നാരോപിച്ച് അടിച്ചുകൊന്നു. ഹരിയാനയില്‍ ദലിത് കുട്ടികളെ കൂട്ടക്കൊല ചെയ്തു. ജാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളെ തല്ലിക്കൊന്നുകെട്ടിത്തൂക്കി. ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ പീഢനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമൂല ജീവനൊടുക്കേണ്ടി വന്നു. തലശ്ശേരിയില്‍ 2 ദലിത് സഹോദരിമാരെ കളളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു.
യു.പി യിലെ മെയിന്‍പുരിയില്‍ 15 രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങി കഴിച്ച് കടം പറഞ്ഞതിന്റെ പേരില്‍ ദലിത് ദമ്പതികളായ ഭരത് നാട്ടിനെയും മമതയെയും ഫാസിസ്റ്റുകള്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശില്‍ ബീഫ് കൈവശം വച്ചതിന്റെ പേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഫാസിസ്റ്റുകള്‍ തല്ലിചതയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡി.സി.സിയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുയായിരുന്നു റഷാദി. ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ ബാദുഷ, കരിക്കോട് ഷറഫ്, സജീബ് എസ്. പോച്ചയില്‍, അഷറഫ് ഖാന്‍, ഷാ സലീം, നാസിം അയത്തില്‍, അസൈന്‍ പളളിമുക്ക്, സിയാദ് ചാലുവിള, റിയാസ് മുളളിക്കാട്, ആര്‍.കെ. ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."