HOME
DETAILS
MAL
ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി
backup
December 21 2020 | 13:12 PM
കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് ഡിസംബര്‍ 28ന് ഒരുദിവസം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. അടുത്ത തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ചോദ്യം ചെയ്യാം.
ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ കഴിഞ്ഞ മാസം 30 ന് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."