HOME
DETAILS

കന്നുകാലി അറവ് നിരോധനം: കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍

  
backup
May 27 2017 | 23:05 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95

പാലക്കാട്: കന്നുകാലി വില്‍പ്പനയ്ക്കും അറവിനും നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്താകെ 23 ലക്ഷത്തോളം പേര്‍ നേരിട്ട് തൊഴില്‍രഹിതരാകുന്നതിനുപുറമെ 20 ലക്ഷത്തോളം അനുബന്ധ തൊഴില്‍ ചെയ്യുന്നവരും പട്ടിണിയിലാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി പ്രതിവാരം 1,500 ലോറികളാണ് കന്നുകാലികളുമായി കേരളത്തിലെത്തിയിരുന്നത്. ഇതില്‍ 75 ശതമാനവും വാളയാര്‍ ചെക്‌പോസ്റ്റ് വഴിയാണ് എത്തുന്നത്.
സംസ്ഥാനത്തെ കന്നുകാലി വില്‍പ്പനയുടെ പ്രധാന പങ്കു വഹിക്കുന്ന കുഴല്‍മന്ദം, വാണിയംകുളം, പെരുമ്പിലാവ്, കോങ്ങാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ ചന്തകള്‍ പൂര്‍ണമായി അടച്ചുപൂട്ടേണ്ടിവരും. നിരോധനം ഹോട്ടല്‍, ടൂറിസം മേഖലയെയും മതപരമായ ചടങ്ങുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയെയും സാരമായി ബാധിക്കും. ഹോട്ടല്‍-ടൂറിസം മേഖലയില്‍ മാത്രം സംസ്ഥാനത്താകെ പ്രതിദിനം 25 കോടിയുടെ മാംസവ്യാപാരമാണ് നടക്കുന്നത്. ഇതാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. ഇത്തരത്തില്‍ സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനമാണ് ഇതോടെ നഷ്ടപ്പെടുന്നത്.
അതേസമയം, ഉത്തരവില്‍ ആശയക്കുഴപ്പവും അവ്യക്തതയും ഉള്ളതിനാല്‍ കേന്ദ്രത്തിന്റെ നടപടി ബി.ജെ.പി അനുഭാവികളായ മാംസവ്യാപാരികളെയും കോര്‍പറേറ്റുകളേയും സഹായിക്കാനാണെന്ന പരാതിയും ഉയരുന്നുണ്ട്.
കന്നുകാലികളുടെ കശാപ്പും വില്‍പ്പനയും നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിനു പുറത്തേക്ക് മാംസം കയറ്റി അയക്കുന്നത് നിരോധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരുവര്‍ഷം ഒരുലക്ഷം കോടിയിലേറെയാണ് ഇന്ത്യ ഇറച്ചി കയറ്റുമതി ചെയ്യുന്നത്. 2016-17 വര്‍ഷത്തില്‍ 26,303 കോടി രൂപയാണ് ഇതില്‍ നിന്നുണ്ടായ വരുമാനം. പ്രധാനമായും ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും ഇറച്ചി കയറ്റുമതിയും വില്‍പ്പനയും നടക്കുന്നത്. ഇവിടങ്ങളില്‍ കന്നുകാലി വില്‍പ്പന നിയന്ത്രിക്കപ്പെടുകയും അറവിനു നിരോധനം വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ചുളുവിലക്ക് കന്നുകാലികളെ സംഘടിപ്പിക്കാനും ഇവയുടെ മാംസം രാജ്യത്തിനുപുറത്തേക്ക് കയറ്റിവിട്ട് കോടികള്‍ കൊയ്യാനും സാഹചര്യമൊരുങ്ങും. കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കശാപ്പിനുവേണ്ടി മാത്രം കന്നുകാലികളെ വളര്‍ത്തുന്ന ഫാമുകളുടെ കാര്യത്തില്‍ നിരോധന ഉത്തരവില്‍ വ്യക്തതയില്ല. ഇതാണ് കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നത്. അല്‍കബീര്‍, അല്‍അനാം, അല്‍ദുഅ, സുനില്‍സൂദൂം, അല്‍നൂര്‍, അല്‍ഹബീബ്, അല്‍ഫൈസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതിയംഗങ്ങളുടേയൊ അനുഭാവികളുടേയൊ ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  24 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  30 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago