HOME
DETAILS
MAL
വാഗമണിലെ നിശാപാര്‍ട്ടി: സംഭവത്തില്‍ ഉടന്‍ നടപടി,റിസോര്‍ട്ട് അടച്ചുപൂട്ടും
backup
December 21 2020 | 14:12 PM
ഇടുക്കി:നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചുപൂട്ടും. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് സീല്‍ വച്ചിരിക്കുകയാണ്. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ യുവതിയുള്‍പ്പെടെ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ നിന്ന് എല്‍.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു.
അതേസമയം ജന്മദിനാഘോഷത്തിനായി റിസോട്ടിലെ മൂന്ന് മുറികള്‍ വാടയ്ക്ക് എടുക്കുകയായിരുന്നുവെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."