'മോദീജീ ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും'
കൊച്ചി: കന്നുകാലി അറവ് നിരോധന ഉത്തരവിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തം.
ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും പരിഹസിക്കുന്ന നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. സാമൂഹിക മാധ്യമങ്ങളിലെ ബി.ജെ.പി അനുകൂലികള്‍ ഈ വിഷയത്തില്‍ വലിയ പ്രതിരോധം സൃഷ്ടിക്കാന്‍ രംഗത്തെത്തിയില്ല.
'മോദീജീ ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും' എന്ന തലക്കെട്ടിലുള്ള ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസിന്റെ പോസ്റ്റ് ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. മൂന്നുവര്‍ഷത്തെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രമാണിതെന്നും ഇതു ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും റിയാസ് പോസ്റ്റില്‍ പറയുന്നു.
എന്റെ ഭക്ഷണം എന്റെ സ്വാതന്ത്ര്യം എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ പൊടിപൊടിച്ചത്. മനുസ്മൃതിയിലടക്കം പശു ഇറച്ചി കഴിക്കണമെന്നുപറയുന്ന സൂക്തങ്ങളും സ്വാമി വിവേകാനന്ദന്റെ ഇറച്ചി കഴിക്കണമെന്നുപറയുന്ന പ്രഭാഷണഭാഗങ്ങളും ഏറെ പ്രചരിപ്പിക്കപ്പെട്ടു.
സിനിമാരംഗങ്ങളുള്‍പ്പെടുത്തി നര്‍മത്തില്‍ ചാലിച്ച് ബീഫ് കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങളും ചിലര്‍ പ്രചരിപ്പിച്ചു. ഒപ്പം മൃഗബലി നടത്തുന്ന സന്യാസിമാരുടെ ചിത്രങ്ങളും പ്രചരിപ്പിച്ചു.
പശുവിനെ വാങ്ങാന്‍ വേണ്ട രേഖകളുമായി വില്ലേജ് ഓഫിസറെ കാണുന്ന ആളിന്റെ ദയനീയതയും അയാള്‍ തനിക്ക് മാംസാഹാരം കഴിക്കാന്‍ പാടില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണു മറ്റൊരു ട്രോള്‍.
പശുവിന്റെ നിര്യാണ വാര്‍ത്ത പത്രത്തില്‍ വരുന്നതും ചിലര്‍ പ്രചരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."