HOME
DETAILS

കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി

  
backup
July 30 2016 | 21:07 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af


കൊല്ലം: കുടിവെള്ള പദ്ധതികള്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്നും ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അധ്യക്ഷയായി.  അയിഷാപോറ്റി എം.എല്‍.എയാണ് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട വിഷയം സമിതിയില്‍ അവതരിപ്പിച്ചത്. കൊട്ടാരക്കര മണ്ഡലത്തില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ഉപയോഗക്ഷമമല്ലെന്ന് എം.എല്‍.എ പറഞ്ഞു. മൈലം പഞ്ചായത്തിലെ അന്തമണ്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കൊട്ടാരക്കരപാരിപ്പള്ളി കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസിനെ തകര്‍ക്കാന്‍ സ്വകാര്യ ബസുടമകള്‍ നടത്തുന്ന നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊച്ചുപിലാംമൂട്, മുളക്കടവാടി റോഡുകളുടെ ശോച്യാവസ്ഥ എത്രയും  പെട്ടെന്ന് പരിഹരിക്കണമെന്ന് എം.മുകേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന അഷ്ടമുടിതിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നും സുനാമി കോളനിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കുമ്മിള്‍ പഞ്ചായത്തില്‍ സര്‍വേ നടപടികള്‍ക്ക് ശേഷം മിച്ചഭൂമി പരിധി നിര്‍ണയം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വസ്തുവിന്റെ കരം അടക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുതിയ റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആലപ്പാട് പുലിമുട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിലെ കുടിവെള്ള പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കണം. പൊട്ടിയതും കേടായതുമായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് റോഡ് മുറിക്കേണ്ടി വരുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് തടസ്സം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.
മുണ്ടക്കല്‍ തീരത്ത് അടിഞ്ഞ കപ്പല്‍ നീക്കം ചെയ്യുന്ന നടപടി കൂടുതല്‍ വേഗത്തിലാക്കണമെന്ന് എം നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു. ചെമ്മാമുക്ക്  അയത്തില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലംസംഗ്രാന്റും സ്‌റ്റൈപ്പന്റും സമയബന്ധിതമായി വിതരണം ചെയ്തിട്ടുണ്ടോ എന്ന് അധികൃതര്‍ ഉറപ്പു വരുത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ചവറ പുതുക്കാട് പ്രദേശത്ത് ഡങ്കിപ്പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ചവറ വിജയന്‍പിള്ള എം.എല്‍.എ ആവശ്യപ്പെട്ടു. നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊട്ടാരക്കര വെളിയം ചീക്കൂര്‍ മിച്ചഭൂമിയിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കണമെന്നും അറ്റകുറ്റപ്പണികള്‍ക്കിടെ വൈദ്യുതി വകുപ്പിലെ തൊഴിലാളികള്‍ തുടര്‍ച്ചയായി മരിക്കുന്നത് അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ് രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago