HOME
DETAILS

പ്രളയ നഷ്ടം 25,000 കോടി

  
backup
October 03 2018 | 20:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-25000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

 

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ 25,050 കോടിയുടെ നഷ്ടമുണ്ടായതായി ലോക ബാങ്ക് കണക്കാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ധനസമാഹരണം വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കിയ നഷ്ടത്തേക്കാള്‍ അധികം നാശനഷ്ടമാണുണ്ടായിട്ടുള്ളത്. എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചു നിന്നു സഹായിച്ചാലേ പുനര്‍നിര്‍മാണം സാധ്യമാകൂ. ധനസഹായം ആവശ്യമില്ലെന്ന മട്ടില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് നാടിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയാണെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ഡി.ബി, ലോക ബാങ്ക്, ഐക്യരാഷ്ട്ര സഭ എന്നിവയാണ് പ്രളയത്തില്‍ നാടിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നത്. വീടുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കുമുണ്ടായ നാശനഷ്ടം, നഗര, ഗ്രാമ മേഖലയിലെ നാശനഷ്ടം, ജലസേചനം, വൈദ്യുതി, ഗതാഗതം, ആരോഗ്യം, ജീവിതോപാധികള്‍, ടൂറിസം എന്നിവയിലുണ്ടായ നാശനഷ്ടം ഇതെല്ലാമാണ് ലോകബാങ്ക് കണക്കാക്കിയത്.
ഇതില്‍ വ്യവസായ നഷ്ടം, കച്ചവട നഷ്ടം എന്നിവ കണക്കാക്കിയിട്ടില്ല. അതേസമയം, വീടുകളുടെ പുനര്‍നിര്‍മാണത്തിന് 2,534 കോടിയും, പൊതുസ്ഥാപനങ്ങളുടെ നിര്‍മാണത്തിന് 191 കോടിയും, നഗരങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 2,093 കോടിയും, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യത്തിന് 5,216 കോടിയും, ജലസേചനത്തിനും ജല വിതരണത്തിനും 1,484 കോടിയും ആവശ്യമായി വരും. വൈദ്യുതിക്ക് 353 കോടി, ഗതാഗതത്തിന് 8,554 കോടി, ആരോഗ്യ മേഖലക്ക് 280 കോടി, ടൂറിസം ഉള്‍പ്പെടെ ജീവിതോപാധികള്‍ക്കായി 3,801 കോടി, പരിസ്ഥിതി ജൈവവൈവിധ്യത്തിനായി 452 കോടി, സാംസ്‌കാരിക പൈതൃകം ഒരുക്കാന്‍ 86 കോടിയും വേണ്ടി വരുമെന്നാണ് ലോക ബാങ്ക് നല്‍കിയ പ്രാഥമിക കണക്ക്.
കൂടാതെ ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും വായ്പ അനുവദിക്കുന്നതിനുമായി 400 കോടിയോളം അധിക തുകയും വേണ്ടിവരും. വിശദമായ പഠനം നടത്തിയ ശേഷം കൂടുതല്‍ കേന്ദ്ര സഹായത്തിനായി നിവേദനം നല്‍കും. കേന്ദ്രം സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കൂടാതെ അന്താരാഷ്ട്ര ഏജന്‍സി, ആഭ്യന്തര എജന്‍സി, ബാങ്ക് വായ്പ, ദുരിതാശ്വാസ നിധി, പദ്ധതി വിഹിതത്തില്‍നിന്ന് മാറ്റിവയ്ക്കുന്ന തുക എന്നിവയെല്ലാം പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും. എന്നാല്‍, കേന്ദ്ര സഹായം പുനര്‍നിര്‍മാണത്തിന് പൂര്‍ണമായും മതിയാകില്ല. അതുപോലെ മറ്റ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന സഹായത്തിനും പദ്ധതി വിഹിതം മാറ്റിവയ്ക്കുന്നതിനും പരിധിയുണ്ട്.
അതിനാല്‍ കഴിയാവുന്നത്ര സഹായം ജനങ്ങളില്‍നിന്ന് സ്വീകരിക്കണം.വിദേശ രാഷ്ട്രങ്ങള്‍ നമുക്ക് നല്‍കാമെന്നു പറഞ്ഞ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇപ്പോഴും അനുകൂല നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ബാങ്ക് തയാറാക്കിയ തുക അവര്‍ വായ്പയായി തരും.
പക്ഷേ ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതിന് കേന്ദ്രം വായ്പാ പരിധി ഉയര്‍ത്തുമെന്ന വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  14 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  14 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago