വിജയാഘോഷം സംഘടിപ്പിച്ചു
റിയാദ്: മങ്കട മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ മികച്ച വിജയം ആഘോഷിച്ചു. മങ്കട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യൂ.ഡി.എഫ് നേടിയ വിജയം കെട്ടുറപ്പിൻ്റെയും ജനോപകാര പ്രവർത്തനങ്ങളുടെയും വിജയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ലാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് ശരീഫ് അരീക്കോട് അരീക്കോട് അഭിപ്രായപ്പെട്ടു. പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാനവിരുന്നും പായസവും മധുര പലഹാരങ്ങളും വിതരണവും നടന്നു.
മങ്കട മണ്ഡലം കെ.എം.സി.സി. പ്രസിഡൻറ് കെ.ടി.അബൂബക്കർ അധ്യക്ഷനായ ചടങ്ങിൽ
സഊദി കെ.എം.സി.സി. നാഷണൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ നേതാക്കളായ അസീസ് വെങ്കിട്ട, ഷാഫി ചിറ്റത്തുപാറ, ശരീഫ് അരീക്കോട്,റഫീഖ് പുല്ലൂർ, മുനീർ വാഴക്കാട്,ഹമീദ് ക്ലാരി, അലിക്കുട്ടി, ചൂച്ചാസ്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, അബൂബക്കർ ഫൈസി വെള്ളില, മൂസ വടക്കാങ്ങര, അഷ്‌റഫ് ടാബ് തുടങ്ങിയവർ സംസാരിച്ചു.
റിയാസ് തിരൂർക്കാട് സ്വാഗതവും ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."