സമസ്ത ഇസ്‌ലാമിക് സെൻ്റർ അൽ അഹ്‌സ മുബാറസ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
ദമാം: സമസ്ത ഇസ്‌ലാമിക് സെൻ്റർ അൽ അഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ മുബാറസ് ഏരിയ കമ്മിറ്റി പ്രവർത്തക സംഗമവും മെമ്പർഷിപ്പ് അടിസ്ഥാനമാക്കി മുബാറസ് ഏരിയ കമ്മിറ്റി രൂപീകരണവും നടന്നു. മുബാറസ് ഹമീദ് മംഗലാപുരത്തിൻ്റെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് തങ്ങൾ പട്ടാമ്പി ഉദ്ഘാടനം ചെയ്‌തു. സലിം വാഫി റിട്ടേണിങ് ഓഫീസർ ആയിരുന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ഉമർ ഹാജി മംഗലാപുരം, അൻവർ സാദത്ത്, ഫൈസൽ പറപ്പൂർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സെൻട്രൽ കമ്മിറ്റി സിക്രട്ടറി അബ്ദുൾ നാസർ മമ്പീതി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഹമീദ്മംഗലാപുരം നന്ദിയും പ്രകാശിപ്പിച്ചു.
ഭാരവാഹികൾ: ചെയർമാനായി അബ്ദുൾ നാസർ മമ്പീതി, വൈസ് ചെയർമാൻമാരായി നിസാർ വളമംഗലം, അബ്ദുൾ റഹ്മാൻ മഞ്ചേശ്വരം, പ്രസിഡണ്ട് അലി വള്ളുവമ്പ്രം, വൈസ് പ്രസിഡൻ്റുമാരായി സലാം ചേളാരി, സുബൈർ ഒതുക്കുങ്ങൽ,ജനറൽ സെക്രട്ടറി ഉമർ അസ്ഹരി, വർക്കിംഗ് സെക്രട്ടറി ഹമീദ് മംഗലാപുരം, ഓർഗ: സെക്രട്ടറി ബഷീർ വെള്ളില, സെക്രട്ടറിമാരായി അബ്ദുൾ റഷീദ് ഒതുക്കുങ്ങൽ, ജബ്ബാർ കണ്ണൂർ,ട്രഷററായി ഇംതിയാസ് കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ വിങ് ഭാരവാഹികളായി ദഅവ: ചെയർമാൻ അബ്ദുൾ ലത്വീഫ് ആലപ്പുഴ, കൺവീനർ: അബ്ദുള്ള കണ്ണൂർ, റിലീഫ് ചെയർമാൻ: ശാഫി അരീക്കോട്, കൺവീനർ: അബ്ദുൾ ഖാദർ കോതമംഗലം, വിഖായ ചെയർമാൻ: അബ്ദുൾ റഹ്മാൻ തിരൂർ, കൺവീനർ: ഇസ്ഹാഖ്, സർഗലയം ചെയർമാൻ: അഷ്റഫ് പാലത്തിങ്ങൽ, കൺവീനർ:ഗഫൂർ വേങ്ങര എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."