HOME
DETAILS

വാര്‍ധക്യം കാത്തുവച്ച് ശീതളപാനീയങ്ങള്‍

  
backup
May 28 2017 | 00:05 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

മിക്കവര്‍ക്കും പ്രിയപ്പെട്ടതാണ് ശീതളപാനീയങ്ങള്‍. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. ചിലര്‍ക്ക് ഇവയില്ലാത്ത ഒരു ദിനം ഓര്‍ക്കാന്‍ കൂടി സാധിക്കില്ല. കാര്‍ബണേറ്റഡ് വാട്ടറാണ് ശീതളപാനീയങ്ങള്‍. സോഡ, പോപ്, കോക്ക്, കാര്‍ബണേറ്റഡ് ബിവറേജ് എന്നിങ്ങനെ പല പേരിലും ഇത് അറിയപ്പെടുന്നു.
മധുരത്തിനായി പഞ്ചസാരയോ, പഴച്ചാറോ ശീതളപാനീയങ്ങളില്‍ ചേര്‍ക്കാറുണ്ട്. രുചിക്കായി മറ്റെന്തെങ്കിലും വസ്തുക്കളും ചേര്‍ത്താണ് കമ്പനികള്‍ വിതരണത്തിനായി ഇവ എത്തിക്കുന്നത്. 0.5 ശതമാനത്തില്‍ താഴെ ആല്‍കഹോളും ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കും. ആല്‍കഹോള്‍ അടങ്ങിയ മദ്യം ഹാര്‍ഡ് ഡ്രിങ്ക്‌സ് എന്നാണ് പൊതുവില്‍ വിദേശങ്ങളില്‍ അറിയപ്പെടുന്നത്. അതിന്റെ വിപരീതമെന്ന അര്‍ഥത്തിലാണ്

അഞ്ചു ശതമാനത്തില്‍ താഴെ ലഹരിയടങ്ങിയ
പാനീയങ്ങളെ സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന്
നാമകരണം ചെയ്തിരിക്കുന്നത്.

ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ നുരയുന്നതും മധുരമുള്ളതുമായ ശീതളപാനീയങ്ങളാണ് വലിയ അപകടകാരി. പതിവായി ഇവയോട് ചങ്ങാത്തം കൂടിയാല്‍ നേരത്തെ വാര്‍ധക്യം നിങ്ങളെ തേടിയെത്തുമെന്നാണ് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശീതളപാനീയങ്ങള്‍ കഴിക്കുന്നവരുടെ ശരീരകോശങ്ങള്‍ക്ക് പെട്ടെന്ന് പ്രായംകൂടാനുള്ള സാധ്യത ഏറെയാണെന്നാണിവര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
ഉപഭോക്താക്കളെ പൊണ്ണത്തടിയന്മാരാക്കുന്നതിനപ്പുറം കോശങ്ങളുടെ നാശത്തി
നും മധുരമുള്ള പാനീയങ്ങള്‍ വഴിതെളിയിക്കുമെന്നതിനാല്‍ ഇവ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഒരു ദിവസം രണ്ട് കാന്‍ കൊക്കകോള കുടിക്കുന്നവരുടെ കോശങ്ങളിലെ ഡി.എന്‍.എ മാറ്റങ്ങള്‍ മറ്റുള്ളവരെക്കാള്‍ 4.6 വര്‍ഷം പഴക്കമുള്ളതാകും. മധുരമുള്ള പാനീയങ്ങള്‍ മനുഷ്യരുടെ വണ്ണം കൂട്ടുമെന്നും ടൈപ്പ് 2 ഡയബറ്റീസി(ജന്മനാലല്ലാതെ പിടിപെടുന്ന പ്രമേഹം)ന് വഴിതെളിക്കുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേരത്തെ വാര്‍ധക്യവും ശീതളപാനീയങ്ങള്‍ കൊണ്ടുവരുമെന്ന് കണ്ടെത്തുന്നത് ഇതാദ്യമാണ്. അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്ന പുസ്തകത്തിലാണ് ഈ പുതിയ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരീക്ഷണത്തിനായി തിരഞ്ഞെടുത്ത 1,000 ഡി.എന്‍.എ സാമ്പിളുകളില്‍ നടത്തിയ പരിശോധനയാണ് ഇത്തരമൊരു കണ്ടെത്തലിന് ഇടയാക്കിയത്. ഡി.എന്‍.എ കോശങ്ങളിലെ ടെലിമിഴേയ്‌സിന്റെ മാറ്റമാണ് പഠനസംഘം നിരീക്ഷിച്ചത്. ഈ ടെലിമിഴേയ്‌സിന്റെ നീളം കുറയുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്തിയത്. ഡി.എന്‍.എ ഉള്‍പ്പെട്ട ക്രോമസോമുകളുടെ അഗ്രഭാഗത്തായാണ് ടെലിമിഴേയ്‌സുള്ളത്. നിര്‍ണായക ജനിതക കോഡുകളുടെ അനാവശ്യ നഷ്ടത്തെ തടയുക എന്നതാണ് ഇവയുടെ പ്രധാന ജോലി.
കോശങ്ങള്‍ വിഘടിക്കുന്നതിനനുസരിച്ച് ടെലിമിഴേയ്‌സിന്റെ നീളം കുറഞ്ഞുവരുന്നു. ഈ ടെലിമിഴേയ്‌സിന്റെ നീളം തിട്ടപ്പെടുത്തുന്നത് കോശങ്ങളിലെ
പ്രായമാകല്‍ പ്രക്രിയ നിര്‍ണയിക്കാന്‍ സഹായകമാകുന്നു. ദിവസം രണ്ടില്‍ കൂടുതല്‍ എന്ന തോതില്‍ ശീതളപാനീയം കഴിക്കുന്നവരില്‍ ടെലിമിഴേയ്‌സിന്റെ അളവ് കുറയുന്നത് മൂലം 4.6 വര്‍ഷം വരെ
പ്രായക്കൂടുതല്‍ ഉണ്ടാകും. അതുപോലെ ചെറിയ തോതില്‍ ദിവസവും സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കുന്നവരില്‍ 1.9 വര്‍ഷംവരെ പ്രായക്കൂടുതല്‍ ഉണ്ടാകുന്നതായും ഇവര്‍ പറയുന്നു. പുകവലിക്കുന്നതിന് സമാനമായ അവസ്ഥയാണിതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെയും ഇത് അപകടകരമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്നതാണ് ഏറെ ഗൗരവകരമായ കാര്യം.
ശീതളപാനീയങ്ങളുമായി ബന്ധപ്പെട്ട് 1,500ല്‍ അധികം പേറ്റന്റുകളാണ് അമേരിക്കയില്‍ മാത്രമുള്ളതെന്ന് അറിയുമ്പോള്‍ ഇതിന്റെ കച്ചവട സാധ്യത ഊഹിക്കാമല്ലോ. ഇവയില്‍ അമിതമായ തോതില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്ന കാര്യം.
വികസിത രാജ്യങ്ങളില്‍ പൊണ്ണത്തടിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇത്തരം പാനീയങ്ങളും ഫാസ്റ്റ് ഫുഡുമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള പല സമ്പന്നരാജ്യങ്ങളും വിദ്യാലയങ്ങളില്‍നിന്ന് ഈ രണ്ടു വസ്തുക്കളെയും തൂത്തെറിയാന്‍ യുദ്ധംചെയ്തുവരികയാണ്.
മിക്ക ശീതളപാനീയങ്ങളും ഐസ് ക്യൂബ് കലര്‍ത്തിയോ, തണുപ്പിച്ചോ ആണ് കഴിക്കാറ്. എന്നാല്‍, ഡോക്ടര്‍ പെപ്പര്‍ എന്ന ശീതളപാനീയം ചൂടാക്കിയാണ് കുടിക്കുന്നത്.
ഇംഗ്ലീഷുകാരനായ ജോസഫ്
പ്രിയിസ്റ്റ്‌ലിയാണ് നാം സോഡയെന്ന് വിളിക്കുന്ന കാര്‍ബണേറ്റഡ് വാട്ടറിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. 1767ലായിരുന്നു ഈ കണ്ടെത്തല്‍ നടത്തിയത്. അതുവരെയും ശീതള
പാനീയമെന്നാല്‍ ഇംഗ്ലണ്ടിലും വ്യാപകമായി ഉപയോഗിച്ചിരുന്നത്
നാരാങ്ങാവെള്ളമായിരുന്നു. വെള്ളവും ചെറുനാരങ്ങയും തേനുമായിരുന്നു
നാരങ്ങാവെള്ളത്തിന്റെ ചേരുവകള്‍. മറ്റൊരു ഇംഗ്ലീഷുകാരനായ ജോണ്‍ മെര്‍വിന്‍ നൂത്ത് ആയിരുന്നു സോഡയെ വാണിജ്യാടിസ്ഥാനത്തിലേക്ക് എത്തിച്ചത്.
ശീതളപാനീയ രംഗത്തെ കുത്തക കമ്പനികളായ കൊക്കകോളയുടെയും പെപ്‌സിയുടെയും അമിത ജലചൂഷണത്തില്‍ പ്രതിഷേധിച്ച് അടുത്തിടെ ഇവയുടെ വില്‍പ്പന വ്യാപാരികള്‍ നിര്‍ത്തിവച്ചതും വാര്‍ത്തയായിരുന്നു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയെന്ന പ്രദേശം ലോകപ്രശസ്തമായത് നാട്ടിന്‍
പുറത്തുകാരിയായ മയിലമ്മയുടെ
നേതൃത്വത്തില്‍ കൊക്കകോള കമ്പ
നിയുടെ ജലചൂഷണത്തിനെതിരായ സമരത്തിലൂടെയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago