HOME
DETAILS
MAL
പി.എഫ് പെന്ഷന് അട്ടിമറിക്കു കേന്ദ്രനീക്കം: കെ. സുരേന്ദ്രന്
backup
May 28 2017 | 00:05 AM
കണ്ണൂര്‍: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലുടമയുടെ വിഹിതം കുറച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ പി
.എഫ് പെന്ഷന് പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന്.
വിഹിതം വെട്ടിക്കുറക്കാന്‍ തൊഴിലാളികളോ തൊഴിലുടമകളോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനു വേണ്ടിയാണു തീരുമാനമെന്നു വ്യക്തമാക്കണം. തൊഴിലുടമകളുടെ വിഹിതത്തിലെ 8.33 ശതമാനം പി.എഫ് പെന്ഷന് പദ്ധതിയിലേക്കാണു മാറ്റുന്നത്. രണ്ടു ശതമാനം കുറവു വരുത്തുമ്പോള്‍ സ്വാഭാവികമായും പി.എഫ് പെന്ഷന് പദ്ധതിയിലേക്കുള്ള വിഹിതത്തിലാണ് കുറവു വരുത്തുക. നിലവില്‍ പ്രതിസന്ധിയിലുള്ള പി.എഫ് പെന്ഷന് പദ്ധതിയെ താറുമാറാക്കാന്‍ മാത്രമേ വഴിവയ്ക്കൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."