നെഹ്‌റു സത്യദര്‍ശനത്തെ വീണ്ടെടുത്ത നേതാവ്: ഡോ. എ.എം ശ്രീധരന്‍
കണ്ണൂര്‍: ലോകത്തിന് മാനവിക ദര്‍ശന കാഴ്ചപ്പാടുകള്‍ പലത് നല്‍കിയ നേതാക്കള്‍ ഉണ്ടെങ്കിലും സത്യദര്‍ശനത്തിലൂടെ മാനവികതക്ക് ഉദാത്തമായ വിശേഷണങ്ങള്‍ നല്‍കി സത്യത്തിന്റെ വഴികള്‍ കാണിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്നു കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗം തലവന്‍ ഡോ. എ.എം ശ്രീധരന്‍. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതയുടെ തെളിമയുള്ള നോട്ടങ്ങള്‍ വീണ്ടെടുത്തു കൊണ്ടുള്ള വിഭിന്ന കര്‍തൃത്വ വിശേഷണമാണ് നെഹ്‌റുവിനെ വിശ്വപൗരനാക്കി മാറ്റിയതെന്നും എ.എം ശ്രീധരന്‍ പറഞ്ഞു.
സതീശന്‍ പാച്ചേനി അധ്യക്ഷനായി.
എ.ഡി മുസ്തഫ, കെ. സുരേന്ദ്രന്‍, എം.പി മുരളി, ടി.ഒ മോഹനന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, മുഹമ്മദ് ബ്ലാത്തൂര്‍, കെ. ബാലകൃഷ്ണ, എം.പി വേലായുധന്‍ സംസാരിച്ചു. ഡി.സി.സി ഓഫിസില്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."