വളപട്ടണം പാലത്തില്‍ രണ്ട് അപകടങ്ങള്‍; രാവിലെ മുതല്‍ ഉച്ചവരെ ഗതാഗതം സ്തംഭിച്ചു
പാപ്പിനിശ്ശേരി: ദേശീയ പാതയില്‍ വളപട്ടണം പാലത്തിനു നടുവില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതും മറ്റൊരു വാഹനത്തിന്റെ ടയര്‍ പൊട്ടിയ സംഭവവും കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയാണ് പാലത്തിനു മുകളില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടത്. പാലത്തിന് നടുവില്‍ ഇന്നലെ രാവിലെ 10 മണിയോടെ വെട്ട്കല്ല് കയറ്റിയ ലോറിയുടെ ടയര്‍ പൊട്ടുകയായിരുന്നു. ലോറിയിലെ കല്ല് റോഡരുകില്‍ ഇറക്കി വച്ച് പൊട്ടിയ ടയര്‍ മാറ്റി ലോറി മാറ്റിയപ്പോഴേക്കും അടുത്ത അപകടം നടന്നു. വളപട്ടണം ബോട്ടുജെട്ടിക്ക് സമീപം 12 മണിക്ക് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന മൂന്ന് കാറുകളാണ് ഒന്നിന് പിറകെ ഒന്നായി ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മൂന്ന് കാറിന്റെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പഴയങ്ങാടി ജങ്ഷന് മുതല്‍ കാട്ടിലെപള്ളി വരെയും വളപട്ടണം പാലം മുതല്‍ ചുങ്കം വരെയും ഉണ്ടായ വാഹനങ്ങളുടെ നീണ്ട നിര ഉച്ചക്ക് 2.30 ഓടെയാണ് ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."