പട്ടയ വിതരണം ഇന്ന്
കണ്ണൂര്‍: ജില്ലയില്‍ ഇരുനൂറിലേറെ ഭൂരഹിതര്‍ക്ക് ഇന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പട്ടയങ്ങള്‍ വിതരണം ചെയ്യും. രാവിലെ 11 മണിക്ക് കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും വൈകുന്നേരം മൂന്നുമണിക്ക് പടിയൂര്‍ ടൗണിലും നടക്കുന്ന പട്ടയമേളകളിലാണ് ഇവ വിതരണം ചെയ്യുക. ആലപ്പടമ്പ് വെളിച്ചംതോട് കോളനിയിലെ മിച്ചഭൂമി കൈവശം വെച്ചുവരുന്ന 61 പേര്‍ക്കും വെളളൂര്‍ വില്ലേജില്‍ മിച്ചഭൂമി കൈവശം വെച്ചുവരുന്ന രണ്ടു പേര്‍ക്കുമാണ് പട്ടയം ലഭിക്കുന്നത്. എരമം വില്ലേജില്‍ മിച്ചഭൂമി കൈവശം വെച്ചുവരുന്ന 61 പേരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ നല്‍കുകയും ചെയ്യും. വെളേളാറ വില്ലേജില്‍ മിച്ചഭൂമി കൈവശം വെച്ചുവരുന്ന 60 പേര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ മുന്നോടിയായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ഓഫര്‍ ഓഫ് അസൈന്മെന്റും ചടങ്ങില്‍ വച്ച് നല്‍കും. ഇതിനു പുറമെ, പയ്യന്നൂരില്‍ ഉത്തരവായ 48 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഇരിട്ടി താലൂക്കിലെ പടിയൂര്‍ വില്ലേജില്‍ ആര്യങ്കോട് പ്രദേശത്ത് താമസിച്ചു വരുന്ന 64 കൈവശക്കാര്‍ക്കാണ് ഇവിടെ നടക്കുന്ന ചടങ്ങില്‍ മന്ത്രി പട്ടയം വിതരണം ചെയ്യുന്നത്. കാക്കയങ്ങാട്ട് റോഡരികില്‍ താമസിക്കുന്ന രണ്ട് പട്ടികജാതി സഹോദരിമാര്‍ക്കും മൂന്ന് സെന്റ് വീതം ഭൂമി നല്‍കും. 10 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."