കുട്ടികളുടെ അശ്ലീല വീഡിയോ: പൊലിസ് ഡാറ്റ തയാറാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പൊലിസ്. ഇതു സംബന്ധിച്ച് പൊലിസ് ഐ.ടി വിദഗ്ധര്‍ 350 പേരുടെ ഡേറ്റബേസ് തയാറാക്കി. പൂര്‍ണ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് ഡേറ്റ തയാറാക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്പ്‌ളോയിറ്റേഷന്‍ സെന്റര്‍ ആണ് ഡേറ്റബേസ് തയാറാക്കിയത്. ഡാര്‍ക്ക് നെറ്റ് സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും കുട്ടികളുടെ ലൈംഗിക ചൂഷണ ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ് ചെയ്യുന്നവരാണ് ഡേറ്റ ബേസിലുള്ളത്. ഇവരില്‍ പകുതിയും മുമ്പും സമാന കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്. ശേഷിക്കുന്നവര്‍ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടവരാണ്.കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായതെന്ന് സൈബര്‍ഡോമിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങളുണ്ടായത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി സെക്യൂരിറ്റി സൊലൂഷന്‍സ് പ്രൊവൈഡറായ കെ 7 കംപ്യൂട്ടിങിന്റെ കണക്ക് അനുസരിച്ച് രണ്ടായിരത്തോളം സൈബര്‍ കുറ്റകൃത്യങ്ങളാണ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലുണ്ടായത്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സൈറ്റുകളുടെ ഐ.പി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തു. ഇതിനുപുറമെ ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി വഴി) ലഭിച്ച റിപ്പോര്‍ട്ടുകളും വിശകലനം ചെയ്താണ് പൊലിസ് നടപടി. അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായം തേടുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്. പൊലിസിന്റെ പട്ടികയിലുള്ള കുറ്റവാളികള്‍ എല്ലാം തന്നെ തങ്ങളുടെ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഫോര്‍മാറ്റ് ചെയ്യുന്നതിനാല്‍ ഇവരെ പിന്തുടര്‍ന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാകുന്നുണ്ട്. ബാല ലൈംഗിക ചൂഷണങ്ങളുടെ ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ചാറ്റ് റൂമുകള്‍ പൊലിസിന്റെ സൈബര്‍ വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."