പോത്തന്‍കോട് ബ്ലോക്കില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ വനിതകള്‍ തമ്മില്‍ തര്‍ക്കം
കഴക്കൂട്ടം: പോത്തന്‍കോട് ബ്ലോക്കുപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെ വനിതകള്‍ തമ്മില്‍ തര്‍ക്കം. അധികാര മോഹത്തിലും പിടിവാശിയിലും മൂന്നുവര്‍ഷം തികയുന്നതിന് മുന്‍പ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടു പ്രസിഡന്റുമാര്‍ അയോഗ്യരായി. കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷമുള്ള പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസിഡന്റു പദം മോഹിക്കുന്ന വനിതാ അംഗങ്ങളെ കണ്ടെത്തി ഇവരെ മുന്‍ നിര്‍ത്തിയാണ് രണ്ടു തവണയും തന്ത്രപരമായി സി.പി.എം അധികാരം കൈക്കലാക്കിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുരുക്കുപുഴ ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിച്ചു ജയിച്ച എ. ഷാനീഫാ ബീഗത്തെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇപ്പോള്‍ അയോഗ്യയായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ജോളി പത്രോസിന് പ്രസിഡന്റു സ്ഥാനം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത് സി.പി.എം സഹായത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിന്റായിരുന്നു. ജോളി പത്രോസ് രാജിവെച്ചതിനെതുടര്‍ന്ന് ഇതേ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് യു.ഡി.എഫിലെ ഷാനിഫാബീഗം എല്‍.ഡി.എഫിന്റെ സഹായത്തോടെ പ്രസിഡന്റായത്. 2017 ഒക്ടോബറില്‍ നടന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ ഷാനിഫാ ബീഗം വിപ്പ് ലംഘിച്ച് എല്‍.ഡി.എഫിനു വോട്ടുചെയ്തതിനെതുടര്‍ന്ന് ആദ്യ പ്രസിഡന്റു കൂടിയായിരുന്ന ജലജകുമാരി തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു മത്സരിക്കുന്നതിന് ആറുമാസത്തേയ്ക്ക് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തി.
മൊത്തം 13 അംഗങ്ങളില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിനാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം ലഭിച്ചത്. എന്നാല്‍ പ്രതിഡന്റ് സ്ഥാനത്തിനെചെല്ലി വനിതാ അംഗങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യു.ഡി.എഫ് അംഗമായിരുന്ന ജോളിപത്രോസ് എല്‍.ഡി.എഫില്‍ പോയി.അതോടെ യു.ഡി.എഫ് പ്രസിഡന്റ് ജലജകുമാരിയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. എല്‍.ഡി.എഫിന്റെ സഹായത്തോടെ ജോളിപത്രസ് പുതിയ പ്രസിഡന്റുമായി.
പതിനൊന്നു മാസം പ്രസിഡന്റായി ഇരുന്നശേഷമാണ് ജോളിപത്രോസ് രാജിവെച്ചത്. തുടര്‍ന്നാണ് ഷാനിഫാബീഗം പ്രസിഡന്റായത്. ഒരു മാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പുണ്ടാകും. എന്നാല്‍ കൂറുമാറി വോട്ടുചെയ്തതിനെതുടര്‍ന്ന് യു.ഡി.എഫിലെ രണ്ടു വനിതകളും അയോഗ്യരായതിനാല്‍ ഇവര്‍ക്ക് വോട്ടുചെയ്യാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെ വരുമ്പോല്‍ എല്‍.ഡി.എഫിന് സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."