HOME
DETAILS

ഇരണിയല്‍ കൊട്ടാരത്തിനു പിന്നാലെ കുഴിത്തുറ കൊട്ടാരവും തകരുന്നു

  
backup
October 04 2018 | 02:10 AM

%e0%b4%87%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa

നെയ്യാറ്റിന്‍കര: തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭപുരം കൊട്ടാരത്തിലെത്തുമ്പോള്‍ ഇടത്താവളമെന്ന നിലയില്‍ വിശ്രമിച്ചിരുന്ന കുഴിത്തുറ കൊട്ടാരവും ഇരണിയല്‍ കൊട്ടാരത്തിനു പിന്നാലെ തകര്‍ന്നടിയുന്നു. നാട്ടുകാര്‍ ഇതിനെ കുഴിത്തുറ ബംഗ്ലാവ് എന്നാണ് വിളിച്ചു വരുന്നത്. കുതിരവണ്ടികളില്‍ വരുന്ന രാജാക്കന്മാര്‍ ആഹാരം കഴിച്ചിരുന്നതും താമസിച്ചിരുന്നതും ഈ ബംഗ്ലാവിലായിരുന്നു. കുതിരാലയവും തെക്കേതും ഇവിടെയുണ്ടായിരുന്നു. കാല പഴക്കത്തില്‍ തെക്കേതും കുതിരാലയവും പോയ് മറഞ്ഞു. ഈ ഭാഗത്തുവച്ചാണ് മാര്‍ത്താണ്ഡവര്‍മ്മയും അനന്തപത്മനാഭന്‍നാടാരും ചേര്‍ന്ന് എട്ട് വീട്ടില്‍പിള്ളമാരെയും മാടമ്പിമാരെയും അവരുടെ സൈന്യത്തെയും വകവരുത്തി തിരുവിതാംകൂറിന്റെ രാജാധികാരം സ്വന്തമാക്കിയത്. ഇപ്പോള്‍ ഈ കൊട്ടാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുഴിത്തുറ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിന്ന് അരകിലോ മീറ്റര്‍മാറി കുഴിത്തുറ മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തായി ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് തൊട്ടടുത്താണ് താമ്രപര്‍ണി നദിക്കരയിലായി കുഴിത്തുറ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരം ഇന്ന് ഏത് നിമിഷവും നിലംപതിക്കാം എന്ന് അവസ്ഥയിലെത്തിനില്‍ക്കുകയാണ്. മേച്ചിലോടുകള്‍ തകര്‍ന്നും ചുവരുകള്‍ വിണ്ട് കീറിയും അടിത്തറ എലികള്‍ തുരന്നും ഇഴജന്തുക്കളുടെ താവളവുമായി. ബംഗ്ലാവിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായി മാളങ്ങള്‍ രൂപം കൊണ്ടു.
ഇവിടെയെല്ലാം താവളമടിക്കുന്ന പാമ്പുകളും മറ്റ് ഇഴജന്തുക്കളും നാടിന് കനത്ത ഭീഷണിയാകുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യാപാനികള്‍ക്കൊപ്പം കീരികളുടെയും മരപ്പട്ടികളുടെയും ഈറ്റില്ലം കൂടിയാണ് ഇന്ന് ഈ കൊട്ടാരവും പരിസരവും. ഒരുകാലത്ത് പടയോട്ടങ്ങള്‍ക്കും കുതിരകുളമ്പടികള്‍ക്കും സാക്ഷ്യം വഹിച്ച ഈ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ചരിത്ര പ്രേമികളും നാട്ടുകാരും.
താമ്രപര്‍ണി നദിക്കരയില്‍ പത്തടിയോളം കരിങ്കല്ലിനാല്‍ നിര്‍മിതയമായ അടിത്തറയ്ക്ക് മുകളിലാണ് ബംഗ്ലാവ് പണിതിട്ടുള്ളത്. ഈ ബംഗ്ലാവ് നിലനില്‍ക്കുന്ന സ്ഥലം മൂന്ന് ഏക്കര്‍ വിസ്തൃതിയില്‍ ചുറ്റും മതില്‍ കെട്ടുമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് അതിന്റെ പൊടി പോലും അവിടെയില്ല.
ആവശ്യക്കാര്‍ ഈ മതില്‍ പൊളിച്ച കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ് പുതിയ കെട്ടിടങ്ങളുടെ അടിത്തറ ബലപ്പിച്ചതെന്നും പറയുന്നു. ഇപ്പോള്‍ ഈ ബംഗ്ലാവ് തുറന്ന ഒരു ആലയമായി മാറുകയാണുണ്ടായത്. കാലപ്പഴക്കത്തില്‍ ജനാലകളും വാതിലുകളും ദ്രവിച്ചു നശിച്ചു. തേക്കിന്‍ തടിയില്‍ നിര്‍മിച്ച കഴുക്കോലുകളും പട്ടികേലും അസ്ഥിപഞ്ചരങ്ങളായി.
കൊട്ടാരത്തിന്റെ വലതുഭാഗത്തുകൂടി കുളിക്കടവിലേയ്ക്ക് ഇറങ്ങാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. കൊട്ടാര വാസികള്‍ക്ക് മാത്രമായി കുളിയ്ക്കാന്‍ മേല്‍ക്കൂരയോടുകൂടി പണിത കുളിക്കടവും നിലംപരിശായി. കുളിക്കടവില്‍ നിന്ന് ഹോമപുരയിലേയ്ക്ക് നേരിട്ടെത്താന്‍ കഴിയുന്ന തരത്തില്‍ മേല്‍ക്കൂരയോടുകൂടിയ പാതയും സജ്ജമാക്കിയിട്ടുണ്ട്. കന്യാകുമാരി ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് തിരുവിതാംകൂറിന്റെ ചരിത്രം വിളമ്പുന്ന ഈ കൊട്ടാരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറച്ചുനാള്‍ കുഴിത്തുറ ദേവസ്വം സൂപ്രണ്ടിന്റെ ഓഫിസായും ഈ ബംഗ്ലാവ് ഉപയോഗിച്ചു.
നവരാത്രി വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ ഇവിടെ ഇന്നും ഇടത്താവളമായി ഉപയോഗിച്ചു വരുന്നു. 1992 ലെ വെള്ളപ്പൊക്കത്തില്‍ ഈ ബംഗ്ലാവിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തില്‍ മുങ്ങി താണു. അതിനു ശേഷം നവീകരണമൊന്നും നടന്നിട്ടില്ല. കുറ്റികാടുകളും പാഴ്‌ച്ചെടികളും പൊട്ടിപ്പൊളിഞ്ഞ അടിത്തറയും ഇഴജന്തുക്കളുടെ സ്വതന്ത്രവിഹാരം കൂടിയായപ്പോള്‍ ഈ ബംഗ്ലാവിന്റെ നാളുകള്‍ എണ്ണപ്പെട്ട നിലയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago