വത്സരാജക്കുറുപ്പ് വധം: വിചാരണ ആരംഭിച്ചു
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജി വി. ജയറാം മുന്‍പാകെ ആരംഭിച്ചു.
കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട വത്സരാജക്കുറുപ്പിന്റെ ഭാര്യയുമായ ബിന്ദു വിചാരണ കോടതില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബിന്ദുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ സി.ബി.സി.ഐ.ഡി എസ്.പിയോട് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. നേരത്തെ നിരവധി തവണ വിചാരണക്ക് വേണ്ടി ബിന്ദുവിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സാക്ഷി ഹാജരായിരുന്നില്ല. ഇപ്പോള്‍ മറ്റൊരാളെ വിവാഹം ചെയ്ത ബിന്ദുവിനെ കണ്ടെത്താന്‍ പൊലിസ് ഏറെ ബുദ്ധിമുട്ടിയിരുന്നു.
ബിന്ദുവിന്റെ മക്കള്‍ പഠിക്കുന്ന കര്‍ണാടകയിലെ സ്‌കൂള്‍ കണ്ടെത്തുകയും അത് വഴി മേല്‍വിലാസം പൊലിസ് സംഘടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സമന്‍സ് അയച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ ഇന്നലെ ഹാജരായത്. കേസിന്റെ മുഖ്യസാക്ഷിയായ ബിന്ദു കോടതിയില്‍ ഹാജരാകാത്ത ത് വിചാരണയെ തന്നെ ബാധിക്കുമെന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി ശശീന്ദ്രന്‍ ഹാജരായി.പ്രതിഭാഗത്തിന് വേണ്ടിന എം.പി സജീന്ദ്രനും ഹാജരായി. പ്രതികളേയോ സംഭവത്തെകുറിച്ചുള്ള പ്രൊസിക്യൂഷന്റെ ചോദ്യത്തിനോ ബിന്ദു ഉത്തരം നല്‍കിയില്ല. ഒന്നും ഓര്‍ക്കുന്നില്ലെന്നാണ് ബിന്ദു വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. വത്സരാജ ്കുറുപ്പ് വധത്തില്‍ ക്രൈംബ്രാഞ്ചായിരുന്നു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കേസിലെ മൂന്നാം പ്രതിയെ സമൂഹ മധ്യത്തില്‍ വത്സരാജക്കുറുപ്പ് അപമാനിച്ചെന്നാരോപിച്ച് കൂട്ടു പ്രതികളുമായെത്തി കൊല നടത്തിയെന്നായിരുന്നു കേസ്. 2007 മാര്‍ച്ച് നാലിന രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."