പന്ത്രണ്ടുകാരിക്ക് പീഡനം; സി.പി.ഐ നേതാവ് അറസ്റ്റില്‍
വെഞ്ഞാറമൂട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സി.പി.ഐ നേതാവ് അറസ്റ്റില്‍. വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സി.പി.ഐ വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രറിയും മണ്ഡലം കമ്മിറ്റി അംഗവും പ്രവാസി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അംഗവുമായ ഹാഷിം (54) പീഡിപ്പിച്ചതായി പരാതിയെ തുടന്നാണ് അറസ്റ്റ്.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി. സ്കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് സി.ഐ വിജയനാണ് പരാതി നല്‍കിയത്. ആറ്റിങ്ങള്‍ ഡിവൈ.എസ്.പി അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലിസ്. എന്നാല്‍ ഇന്നലെ അന്വേക്ഷണ ഉദ്യോഗസ്ഥന് മുന്നില്‍ സ്വയം ഹാജരാകുകയായിരുന്നതായാണ് സൂചന. എന്നാല്‍ സി.പി.ഐയുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വന്ന ഇയാളെ ഇന്നലെ അടിയന്തിര മണ്ഡലം കമ്മിറ്റി കൂടി പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം റൈസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."