പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പഠനമുറി രണ്ടാഴ്ചക്കകം സര്‍വേ
കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങളിലെ എട്ടാംക്ലാസ് മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പഠനമുറിയും പഠനോപകരണങ്ങളും ഒരുക്കാന്‍ രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ അര്‍ഹരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാക്കി അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടിക തയാറാക്കി പ്രോജക്ട് സമര്‍പ്പിക്കണമെന്നു പി.കെ ശ്രീമതി എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്നിവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി വികസന വകുപ്പിനോട് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പയ്യന്നൂര്‍ മിനി സിവില്‍സ്‌റ്റേഷന്‍ വിവിധ ഓഫിസുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണം പൂര്‍ത്തിയാക്കി സജ്ജമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. 12 ഓഫിസുകള്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ച് ഉത്തരവായതായി യോഗത്തില്‍ അധ്യക്ഷനായ വികസനസമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പുതിയ ഓട്ടോക്ലേവ് യന്ത്രം വാങ്ങാന്‍ 13 ലക്ഷം രൂപയുടെ ശുപാര്‍ശ തയാറാക്കി ആരോഗ്യ ഡയറക്ടര്‍ക്കു സമര്‍പ്പിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷാജ് അറിയിച്ചു. ഇരിട്ടി ആശുപത്രിയില്‍ ഉണ്ടായിരുന്ന ഓട്ടോക്ലേവ് യന്ത്രമെത്തിച്ച് താല്‍കാലിക പരിഹാരം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. തലശ്ശേരി നഗരത്തിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതിയും ബജറ്റ് ശിപാര്‍ശ പ്രകാരമുള്ള പുതിയ പദ്ധതികളുടെ നടത്തിപ്പും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് അഞ്ചിനു ഉച്ചയ്ക്കു രണ്ടിന് സബ് കലക്ടര്‍ ഓഫിസില്‍ യോഗം ചേരും. തലശ്ശേരി ചാലില്‍ ഭാഗത്ത് കടലാക്രമണം രൂക്ഷമാകുന്നതായും അനധികൃത മണലൂറ്റ് നടക്കുന്നതായും എ.എന്‍ ഷംസീര്‍ പറഞ്ഞു. ഇതേതുടര്‍ന്നു പ്രദേശത്ത് നിന്നു താമസക്കാര്‍ ഒഴിഞ്ഞുപോകുന്ന സ്ഥിതിയുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
ജില്ലയില്‍ രൂക്ഷമായ കടലാക്രമണം ഉണ്ടാവുന്ന ഏഴിടത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ പഠനത്തിനായി പൂനെ ആസ്ഥാനമായ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. ധര്‍മടം മേല്‍പ്പാലത്തില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാത വിഭാഗത്തോടു നിര്‍ദേശിച്ചു.
ജില്ലാആശുപത്രിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാ പിക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് വഴി ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിക്കും. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, എ.ഡി.എം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) മുരളീധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."