വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം
കണ്ണൂര്‍: ജില്ലയില്‍ ചെങ്ങളായി, ധര്‍മടം, പെരളശ്ശേരി, ചെമ്പിലോട് പഞ്ചായത്തുകളുടെയും തലശ്ശേരി നഗരസഭയുടെയും വാര്‍ഷിക പദ്ധതികള്‍ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.
83 സ്പില്‍ ഓവര്‍ പദ്ധതികളും 121 പുതിയ പ്രൊജക്ടുകളും ഉള്‍പ്പെടെ 204 പദ്ധതികളാണ് ചെങ്ങളായി പഞ്ചായത്ത് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ധര്‍മടം 147 പദ്ധതികളും പെരളശ്ശേരി 137 പദ്ധതികളും ചെമ്പിലോട് 102 പദ്ധതികളും ആസൂത്രണസമിതിക്ക് സമര്‍പ്പിച്ചിരുന്നു. 7 സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടെ തലശ്ശേരി നഗരസഭയുടെ 75 പദ്ധതികളാണ് അംഗീകരിച്ചത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയുടെ ഡാറ്റാ എന്‍ട്രി 31നകം പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
സ്പില്‍ ഓവര്‍ ആകാതെ പദ്ധതികള്‍ അതാത് വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. ജില്ലാഭരണകൂടം എടുക്കുന്ന തീരുമാനങ്ങള്‍ സത്യസന്ധമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കണം. പ്ലാസ്റ്റിക് ക്യാരിബാഗ് മുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ടും ചില ഭാഗങ്ങളില്‍ വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ലെന്ന ആക്ഷേപമുണ്ട്. മഴക്കുഴി നിര്‍മാണത്തിലും പഞ്ചായത്തുകള്‍ മുന്‍കൈയടുക്കണം.
കുന്നോത്ത് പറമ്പ്, ധര്‍മടം പഞ്ചായത്തുകള്‍ മഴക്കുഴി നിര്‍മാണം വിജയകരമായി നടപ്പാക്കിയതായും ജൂലയ് 15 വരെ മഴക്കുഴി കാംപയിനുമായി മുന്നോട്ടുപോകണമെന്നും പ്രസിഡന്റ് പറഞ്ഞു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശോധനയില്‍ തദ്ദേശസ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."