HOME
DETAILS
MAL
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരണം: അമര്‍ജിത് കൗര്‍
backup
December 21 2020 | 19:12 PM
തിരുവനന്തപുരം: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരം തുടരണമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ലോകസമര ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി, കര്‍ഷക ഐക്യ സമരമാണ് നടക്കുന്നത്. സമരത്തെ പലരീതിയിലും തകര്‍ക്കാനും കര്‍ഷകരെ ഭിന്നിപ്പിക്കുവാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക വ്യാപകമായി സമരത്തിനു ലഭിക്കുന്ന പിന്തുണ കണ്ട് വിറളി പിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഖാലിസ്ഥാന്‍ വാദികളെന്നും അര്‍ബന്‍ നക്‌സലുകളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി കര്‍ഷകരെ ഭിന്നിപ്പിക്കുവാനും സമരത്തെ അടിച്ചമര്‍ത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."