കേന്ദ്ര നിയമത്തിനു പകരം പുതിയ കാര്‍ഷിക നിയമവുമായി സര്‍ക്കാര്‍
പ്രത്യേക നിയമസഭാ സമ്മേളനം നാളെ
തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതിക്ക് എതിരെ ബദല്‍ സാധ്യത തേടി കേരളം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. പഞ്ചാബ് മാതൃകയില്‍ ബദല്‍ സാധ്യതക്കാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചന നടത്തുന്നത്.
ഇതിനായി കൃഷി, നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉപസമിതിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രമേയം പാസാക്കാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം 23ന് വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രത്യേക നിയസഭാ സമ്മേളനത്തില്‍ കേന്ദ്രകാര്‍ഷിക ബില്ലുകള്‍ തള്ളും. കര്‍ഷകസമരത്തിന് അനുകൂല നിലപാടാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും.
നിയമസഭ സമ്മേളിച്ച് ഇക്കാര്യത്തിലുളള സംസ്ഥാനത്തിന്റെ വികാരം ഒറ്റക്കെട്ടായി പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് നിയമസഭ ചേരാനുള്ള തീരുമാനമെടുത്തത്. ഒരു മണിക്കൂര്‍ സഭ സമ്മേളിക്കാനാണ് ആലോചിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കും. എല്ലാ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടാകും.
അതേസമയം നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് എതിര്‍പ്പ് അറിയിക്കുമെന്ന് സഭയിലെ ഏക ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."