വിവാഹത്തിന് മുന്‍പൊരു 'സത്യപ്രതിജ്ഞ'
കൊല്ലം: വിവാഹദിനത്തില്‍ വിവാഹത്തിന് മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് സജാദ് സലിം തദ്ദേശ ഭരണപങ്കാളിത്വത്തില് തന്റെ നിശ്ചയദാര്‍ഡ്യം തെളിയിച്ചു.
തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂര്‍ ടൗണ്‍ വാര്‍ഡില്‍ സി.പി.എം ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച സജാദ് സലിമാണ് വിവാഹത്തിന് മുന്‍പ് പഞ്ചായത്തിലെത്തി സത്യപ്രതിജ്ഞ നടത്തിയത്.
ചടങ്ങിനു പിന്നാലെയായിരുന്നു സജാദിന്റെ വിവാഹവും. നേരത്തെ തീരുമാനിച്ചിരുന്നതാണ് വിവാഹം. അതിനിടയിലാണ് തെരഞ്ഞെടുപ്പു വന്നതും സ്ഥാനാര്‍ഥിയായതും ജയിച്ചതും. പക്ഷേ സത്യപ്രതിജ്ഞ തിയതി വിവാഹദിനത്തില്‍ തന്നെയായത് യാദൃശ്ചികമായിരുന്നു. ഒടുവില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് കല്യാണമെന്ന് തീരുമാനിച്ചു സജാദ്. ഇതിനിടെ, സത്യപ്രതിജ്ഞാ ക്രമം നേരത്തെയാക്കി പഞ്ചായത്ത് വരണാധികാരി സജാദിനെ വിവാഹസ്ഥലത്തേക്ക് നേരത്തേ പോകാന്‍ അവസരവുമൊരുക്കി.
പിന്നെ ഒരോട്ടമായിരുന്നു വിവാഹ വേദിയിലേക്ക്. കണ്ണനല്ലൂര്‍ സ്വദേശി അന്‍സിയാണ് സജാദിന്റെ ജീവിതപങ്കാളി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ 48 വോട്ടുകള്‍ക്ക് തോല്പിച്ചാണ് തൃക്കോവില്‍വട്ടത്തെ ഭരണസമതിയില്‍ അംഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."