HOME
DETAILS

പൊലിസ് കാവലില്‍ യൂനിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും

  
backup
July 21 2019 | 19:07 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d

 

ഒളിവിലുള്ള 10 പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് പൊലിസ്

 

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: കത്തിക്കുത്തിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. കനത്ത പൊലിസ് കാവലില്‍ കോളജ് വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ അടിമുടി മാറ്റങ്ങളോടെയാണ് കോളജ് വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നത്.
കോളജ് കാംപസിലെ കൊടിതോരണങ്ങളും ചുവരെഴുത്തുകളും നീക്കംചെയ്യുകയും പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന യൂനിയന്‍ റൂം ക്ലാസ് റൂമാക്കുകയും ചെയ്തിട്ടുണ്ട്. താല്‍ക്കാലിക ചുമതല ഒഴിവാക്കി സ്ഥിരം പ്രിന്‍സിപ്പലിനെ നിയമിക്കുകയും മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിട്ട് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും പൂര്‍ണ നിയന്ത്രണത്തില്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.
അതേസമയം, എസ്.എഫ്.ഐക്ക് പൂര്‍ണ ആധിപത്യമുള്ള കോളജില്‍ എ.ഐ.എസ്.എഫും കെ.എസ്.യുവും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനുള്ള ശ്രമത്തിലാണ്.
യൂനിറ്റ് രൂപീകരിച്ചെന്ന് നേരത്തേതന്നെ എ.ഐ.എസ്.എഫ് അറിയിച്ചിരുന്നു. ഈ ആഴ് ചയോടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് എ.ഐ.എസ്.എഫ് ശ്രമം.
എന്ത് വിലകൊടുത്തും യൂനിറ്റ് തുടങ്ങുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിലെ യൂനിറ്റ് കമ്മിറ്റിയെ പിരിച്ചുവിട്ടും കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടുത്തി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചും എസ്.എഫ്.ഐ മുഖംരക്ഷിക്കല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
കത്തിക്കുത്തിനെ തുടര്‍ന്ന് എസ്.എഫ്.ഐ യൂനിറ്റിനെതിരേ പ്രതിഷേധിച്ച് സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി 25ന് കോളജിന് മുന്നില്‍ മഹാപ്രതിരോധം തീര്‍ക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
അതിനിടെ, കത്തിക്കുത്തുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ഒളിവിലുള്ള പത്തുപേര്‍ക്കായാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞദിവസം പൊലിസ് തിരച്ചില്‍ നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ അമര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ ഇനി 14 പേരെ തിരിച്ചറിയാനുണ്ട്. ആകെ 30 പേരെ പ്രതിചേര്‍ത്ത കേസില്‍ ആറുപേരാണ് പിടിയിലായത്. ഈ മാസം 12നാണ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ യൂനിറ്റ് കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെട്ട സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago