കയറിക്കൂടി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും
സത്യപ്രതിജ്ഞാ ചടങ്ങില്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശവും പാഴായി. മാസ്ക് ശരിയായി ധരിക്കാതെയാണ് നിരവധി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ എത്തിയതും ചടങ്ങില്‍ പങ്കെടുത്തതും.
ഹാളില്‍ പേരിനുപോലം സാമൂഹികഅകലവും ഉണ്ടായിരുന്നില്ല. അംഗങ്ങളോടൊപ്പം ഒരു കുടുംബാംഗമേ ഹാളില്‍ പാടുള്ളൂ എന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നിരവധി പേരാണ് ഹാളില്‍ തടിച്ചുകൂടിയത്. ഇതോടെ ആകെ തിക്കും തിരക്കുമായി. മുന്നണി ഭേദമന്യേ പുതിയ കൗണ്‍സിലര്‍മാരുടെ കുടുംബാംഗങ്ങളും പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും ജീവനക്കാരും അടക്കം മൂന്നൂറിലധികം പേരാണ് കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്നത്.
ആളുകള്‍ കൂട്ടം കൂടരുതെന്ന് അറിയിപ്പുണ്ടായെങ്കിലും യാതൊന്നും വിലപ്പോയില്ല.
പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കൗണ്‍സില്‍ ഹാളിനെ ശബ്ദമുഖരിതമാക്കുകയും ചെയ്തു. ഇതിനിടെ മുതിര്‍ന്ന അംഗമായ പി. അശോക് കുമാറിന് കലക്ടര്‍ നവ്ജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."