അറവ് നിരോധനം: പ്രതിഷേധവുമായി യുവജന സംഘടനകള്‍
കണ്ണൂര്‍: അറവ് നിരോധനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്തിനെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്തു. കണ്ണൂര്‍ സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം
ചെയ്തു.
ഇഷ്ടഭക്ഷണം കഴിക്കാനുള്ള പൗരന്റെ അവകാശത്തിനെതിരേയുള്ള കടന്നാക്രമണമാണ് മോദിയുടെ ഈ കാടന്‍ തീരുമാനമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ലോക്‌സഭാ സെക്രട്ടറി ജസ്റ്റിസണ്‍ ചാണ്ടികൊല്ലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, കെ. ബിനോജ്, പി.എ ഹരി, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, ഷമേജ് പെരളശ്ശേരി, സുധീപ് ജയിംസ്, എം.കെ വരുണ്‍, ഫര്‍സിന്‍ മജീദ്, ഫര്‍ഹാന്‍ മുണ്ടേരി, അല്ത്താഫ് മാങ്ങാടന്‍ സംസാരിച്ചു. കന്നുകാലി അറവ് നിരോധനത്തിനെതിരേ കണ്ണൂര്‍ കാല്‍ടെക്‌സില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."