തോല്‍വി: വി.എസ് ശിവകുമാറിനെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് കാരണം വി.എസ് ശിവകുമാര്‍ എം.എല്‍.എയാണെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രംഗത്ത്. തിരുവനന്തപുരം കോര്‍പറേഷനിലെ നെടുങ്കാട് വാര്‍ഡില്‍ നിന്നും മത്സരിച്ച എസ്.ആര് പത്മകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ഥിയായിട്ടായിരുന്നു അദ്ദേഹം ജനവിധി തേടിയത്.
കഴിഞ്ഞ തവണ ആയിരത്തിന് മുകളില്‍ വോട്ട് ലഭിച്ച വാര്‍ഡില്‍ ഈ പ്രാവശ്യം 74 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 3,626 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 3,442 വോട്ടും ലഭിച്ചു. വി.എസ് ശിവകുമാര്‍ ഇടപെട്ട് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തനിക്ക് ഇത്രയും വോട്ടുകള്‍ കുറഞ്ഞതെന്നാണ് പത്മകുമാറിന്റെ ആരോപണം. ആരോപണങ്ങള്‍ എം.എല്‍.എ നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ വി.എസ് ശിവകുമാര്‍ എം.എല്‍.എക്കും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിനുമെതിരേ ആരോപണമുന്നയിച്ച് തലസ്ഥാന നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."