HOME
DETAILS
MAL
ഇല്ലാത്ത ഭര്‍ത്താവിന്റെ പേരില്‍ പെന്ഷന് റദ്ദാക്കിയതായി പരാതി
backup
October 04 2018 | 05:10 AM
വാണിമേല്‍: അവിവാഹിതയും വികലാംഗയുമായ വയോധികയുടെ പെന്ഷന് റദ്ദാക്കിയതായി പരാതി. വാണിമേല്‍ ചേലമുക്കിലെ താഴെക്കണ്ടി മറിയത്തിന്റെ പെന്‍ഷനാണ് തള്ളിയത്.
നിലവില്‍ താഴെക്കണ്ടി മായന്‍കുട്ടിയുടെ ഭാര്യയാണെന്ന വിചിത്രമായ കാരണം പറഞ്ഞാണ് അവിവാഹിതയായ ഇവരുടെ പെന്ഷന് തള്ളിയത്. 80 വയസ് പ്രായമുള്ള നിര്‍ധനയായ മറിയത്തിന് മാസത്തില്‍ 1100 രൂപയാണ് പെന്ഷന് കിട്ടിക്കൊണ്ടിരുന്നത്. തന്റെ കൂരയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ ആകെയുള്ള വരുമാനമാണ് ഇതോട് കൂടി ഇല്ലാതായത്.
വാര്‍ധക്യസഹജമായ അവശത കാരണം ബന്ധുക്കളും അയല്‍വാസികളുമാണ് ഇവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."