കാഥികന് ഹരിപ്പാട് സുദര്ശനന് നിര്യാതനായി
ഹരിപ്പാട്: പ്രസിദ്ധ കാഥികനും കേര ഫെഡ് മുന്‍ ചെയര്മാന് ഇടുക്കി വാസുദേവന്റെ മകനുമായ കരുവാറ്റ തെക്ക് സുദര്‍ശന സദനത്തില്‍ വി.സുദര്ശനന് (ഹരിപ്പാട് സുദര്ശനന് - 60) നിര്യാതനായി. മൂന്നര പതിറ്റാണ്ടോളം ഇന്ത്യയിലും വിദേശത്തുമായി കഥാപ്രസംഗവേദിയില്‍ തിളങ്ങിയ സുദര്ശന് സംഗീത നാടക അക്കാദമിയുടെ 2015ലെ ഗുരുപൂജ പുരസ്കാരം ഉള്‍പ്പെടെ 37 പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കഥാപ്രസംഗകലാ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, കഥാപ്രസംഗ അക്കാദമി സെക്രട്ടറി, സംഗീത നാടക അക്കാദമി ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സി.പി.എം എല്‍.സി.അംഗം, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുദര്ശന് ഏറെ വര്‍ഷങ്ങളായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് കഥാപ്രസംഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് 2016 ന് ശേഷം ചികിത്സാര്‍ഥം പൂര്‍ണ വിശ്രമത്തിലായിരുന്നു. എ.കെ.ജി, കര്ണ്ണന്, രാമായണം,സഖാവ്.ഇ.എം.എസ്, ശ്രീനാരായണഗുരു, മാക്ബത്ത്, നാറാണത്ത് ഭ്രാന്തന് എന്നിവ സുദര്‍ശനന്റെ ശ്രദ്ധേയങ്ങളായ കഥകളാണ്. ഇന്നലെ പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം ഭാര്യ :സി.എസ്.വാസന്തി. മക്കള്‍ : ഡോ.ഭാഗ്യശ്രീ, ഭാഗ്യജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."