HOME
DETAILS
MAL
കന്നുകാലി കശാപ്പ് നിരോധനം: ആക്ഷേപകരമെന്ന് മന്ത്രി തിലോത്തമന്
backup
May 28 2017 | 00:05 AM
ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ആക്ഷേപകരമാണെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു. കൃഷിക്കാരന് മൃഗങ്ങളെ വര്ത്തുന്നത് കാര്ഷിക്കാവശ്യത്തിനാണ്.
കാര്‍ഷികവൃത്തിക്ക് ഇവയെ ഉപയോഗിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായാല്‍ കന്നുകാലികളെ വളര്‍ത്തുന്നതില്‍നിന്ന് ക്ഷീരകര്‍ഷകര്‍ പിന്നോട്ടു പോകും. ഇത് പൊതുവേ കാര്‍ഷിക മേഖലയുടെ ഉല്‍പ്പാദന വര്‍ധന മുരടിപ്പുണ്ടാക്കും. തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് തന്റെ അഭിപ്രായമെന്ന് തിലോത്തമന് 'സുപ്രഭാതത്തോട്' പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."