തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ തയാറെന്ന് കമ്മിഷന്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സാധ്യമായേക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ.
രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറോറ അറിയിച്ചു.
നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ഒരുക്കമാണ്. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനല്ല. ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പാക്കണമെന്നും പ്രധാനമന്ത്രി നവംബറില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി വോട്ട് സാധ്യമാക്കാന്‍ കഴിയണമെന്നില്ലെന്ന് സുനില്‍ അറോറ പറഞ്ഞു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ അയച്ചിരുന്നു. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ തന്നെ സാധ്യമാക്കുകയെന്നത് അല്‍പം അത്യാഗ്രഹമാണ്. അത് സാധ്യമായാല്‍ നന്നായിരിക്കുമെന്നും അറോറ പറഞ്ഞു.
2011ല്‍ തന്നെ ഇതിനുള്ള നടപടികള്‍ കമ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി തവണ പ്രപ്പോസലുകള്‍ സമര്‍പ്പിച്ചു. നിരവധി ചര്‍ച്ചകളും നടന്നു. എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കാനാണ് കമ്മിഷന്‍ നോക്കുന്നത്. ഇത് ചില രാജ്യങ്ങളിലുള്ളവര്‍ക്ക് മാത്രമാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും സുനില്‍ അറോറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."