എന്യൂമറേറ്റര്‍ ഒഴിവ്
തിരുവനന്തപുരം: ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ കൃഷിചെലവ് സര്‍വെ 2016-17 ന്റെ ഫീല്‍ഡ് ജോലിക്കായി ഒരു എന്യൂമറേറ്ററെ ആവശ്യമുണ്ട്. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, കോമേഴ്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന വിവരശേഖരണത്തില്‍ മുന്‍ പരിചയമുള്ളവര്‍, ഈ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍, ഡിസ്ട്രിക്ട് ഓഫിസ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, വേങ്ങല്‍ ബില്‍ഡിങ്, കേശവദാസപുരം, തിരുവനന്തപുരം മുന്‍പാകെ ഓഗസ്റ്റ് ഒന്‍പത് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471 2533727, ഇ മെയില്‍: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."