തദ്ദേശം ജനകീയം: പ്രതിനിധികള്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇന്നലെ രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങിയത്.
കോര്‍പറേഷനുകളില്‍ ജില്ലാ കലക്ടര്‍മാരും മറ്റിടങ്ങളില്‍ വരണാധികാരികളും ഏറ്റവും പ്രായം കൂടിയ ഒരംഗത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പിന്നീട് ആദ്യ യോഗവും നടന്നു. 28, 30ന് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കും.
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാന്‍ എത്തിയത് പി.പി.ഇ കിറ്റ് ധരിച്ചാണ്. നിരവധി ജനപ്രതിനിധികളും സംസ്ഥാനത്തിന്റെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പി.പി.ഇ കിറ്റണിഞ്ഞെത്തി സത്യവാചകം ചൊല്ലി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചതും സി.പി.എം പ്രവര്‍ത്തകര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തിയതും നേരിയ തോതില്‍ സംഘര്ഷസാധ്യതയ്ക്കിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."